ഇഷാന്ത് കിഷൻ, സൂര്യകുമാർ യാദവ്, ക്രുനാൽ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ... അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റംകുറിക്കുന്നെങ്കിൽ ഇങ്ങനെവേണം. ആദ്യ മത്സരത്തിൽതന്നെ അർധ സെഞ്ച്വറിയുമായി വിജയം പിടിച്ചെടുത്ത അടിപൊളി ബാറ്റിങ്. മെയ്ഡൻ ഓവർ അടക്കം മൂന്നു വിക്കറ്റ് പിഴുത ബൗളിങ്. ഇത്രകാലം എവിടെയായിരുന്നുവെന്ന് എതിർ ടീംപോലും മൂക്കത്ത് വിരൽ വെച്ച് അതിശയംകൂറുന്ന തകർപ്പൻ കളി...
ഇന്ത്യൻ പര്യടനത്തിനിറങ്ങിയ ഇംഗ്ലണ്ടിന് കനത്ത നാശംവിതച്ചത് ഈ അരങ്ങേറ്റക്കാരുടെ നെഞ്ചുറപ്പിൽനിന്നായിരുന്നു. ടീമിലെ സ്ഥിരാംഗങ്ങൾ ഇടറിവീഴുകയോ ഇഴഞ്ഞുനീങ്ങുകയോ ചെയ്തപ്പോഴൊക്കെ ടീമിനെ പിടിച്ചുയർത്തിയതും വിക്ടറി സ്റ്റാൻഡിലെത്തിച്ചതും ഈ പുതുക്കക്കാരായിരുന്നു. ഐ.പി.എൽ മത്സരങ്ങളിൽ മിന്നൽ കാഴ്ചവെച്ച മിന്നൽ പ്രകടനങ്ങളാണ് ഇവർക്ക് അന്താരാഷ്ട്ര ടീമിലേക്ക് വഴിതുറന്നത്.
ഒരു തുടക്കക്കാരൻ ഓർത്തിരിക്കാൻ ആഗ്രഹിക്കാത്ത ആദ്യ ഓവറുകളായിരുന്നു പ്രസിദ്ധിേൻറത്. മൂന്ന് ഓവറിൽ 37 റൺസ്. പക്ഷേ, തുടക്കത്തിലെ പതർച്ചക്കുശേഷം ഗംഭീരമായി തിരിച്ചുവന്ന കൃഷ്ണ ഒരു ഓവർ മെയ്ഡനാക്കുകയും ഇംഗ്ലണ്ടിെൻറ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐ.പി.എല്ലിൽ കാഴ്ചെവച്ച തികവുറ്റ പ്രകടനമായിരുന്നു പ്രസിദ്ധിന് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്.
എല്ലാറ്റിനും ഒരു സമയമുണ്ടെന്ന പറച്ചിൽ ഏറ്റവും ശരിയായത് മുംബൈക്കാരൻ സൂര്യകുമാർ യാദവിെൻറ കാര്യത്തിലാണ്. ഐ.പി.എല്ലിൽ ഇക്കഴിഞ്ഞ സീസണിൽ പോലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യൻ ടീമിൽ ഇടംകിട്ടാതെേപായ സൂര്യകുമാറിന് നാലാം ട്വൻറി 20 മത്സരത്തിൽ അരങ്ങേറാൻ അവസരം കിട്ടിയപ്പോൾ 30 വയസ്സ് കഴിഞ്ഞിരുന്നു. പക്ഷേ, നേരിട്ട ആദ്യപന്തുതന്നെ സിക്സറിലേക്ക് പറത്തിയായിരുന്നു യാദവിെൻറ പ്രതികാരം. അതും ഇംഗ്ലണ്ട് ബൗളിങ്ങിെൻറ കുന്തമുനയായ ജെഫ്രോ ആർച്ചറെ. 31 പന്തിൽ 57 റൺസുമായി മാൻ ഓഫ് ദ മാച്ചായ സൂര്യ അടുത്ത മത്സരത്തിലും 17 പന്തിൽ 32 റൺസുമായി മിന്നി.
18 ട്വൻറി 20 മത്സരങ്ങളിൽ കളിച്ച ക്രുനാൽ പാണ്ഡ്യയുടെ ആദ്യ ഏകദിന മത്സരമായിരുന്നു പുണെ എം.സി.എ സ്റ്റേഡിയത്തിൽ. അനുജൻ ഹാർദിക് പാണ്ഡ്യയിൽനിന്ന് ക്യാപ് ഏറ്റുവാങ്ങി ബാറ്റുമായിറങ്ങിയ ക്രുനാൽ 31 പന്തിൽ 58 റൺസുമായി ഇംഗ്ലീഷ് ബൗളിങ്ങിനെ കീറിപ്പറിച്ചു. അതുവരെ സാവധാനം നീങ്ങിയ ഇന്ത്യൻ ടോട്ടൽ 300 കടത്തിയത് പുറത്താകാതെനിന്ന ക്രുനാലിെൻറ ബാറ്റിങ്ങായിരുന്നു. ഐ.പി.എല്ലിലെയും വിജയ് ഹസാരെ ട്രോഫിയിലെയും പ്രകടനമാണ് ക്രുനാലിനെ ഏകദിന ടീമിലെത്തിച്ചത്.
പരമ്പരയിലെ ആദ്യ ട്വൻറി 20 മത്സരത്തിൽ എട്ടു വിക്കറ്റിന് ഇന്ത്യയെ തോൽപിച്ചായിരുന്നു ഇംഗ്ലണ്ടിെൻറ തുടക്കം. രണ്ടാം മത്സരത്തിൽ 167 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് റണ്ണെടുക്കുന്നതിനുമുമ്പ് ലോകേഷ് രാഹുലിനെ നഷ്ടമായി. പക്ഷേ, ഓപണർ ഇഷാൻ കിഷൻ വെറും 32 പന്തിൽനിന്ന് 56 റൺസടിച്ച് അരങ്ങേറ്റത്തിൽതന്നെ അർധസെഞ്ച്വറി കുറിച്ചതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. ബിഹാറുകാരനായ 22കാരൻ ഇഷാൻ കിഷൻ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി ഇക്കഴിഞ്ഞ സീസണിലും തകർപ്പൻ ഫോമിലായിരുന്നു. ആദ്യ മത്സരത്തിൽതന്നെ മാൻ ഓഫ് ദ മാച്ചുമായി. ഇതുവരെ ഐ.പി.എൽ അടക്കമുള്ള 91 ട്വൻറി 20 ഇന്നിങ്സുകളിൽനിന്ന് 2432 റൺസ് സ്വന്തമാക്കിയ ഈ ഇടംകൈയൻ ബാറ്റ്സ്മാൻ ഇന്ത്യൻ ടീമിെൻറ പ്രതീക്ഷയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.