കൊളംബോ: ഗ്രൗണ്ടിൽ പാമ്പിറങ്ങിയതിനെ തുടർന്ന് ശ്രീലങ്കൻ പ്രീമിയർ ലീഗിനിടെ നാടകീയ രംഗങ്ങൾ. തിങ്കളാഴ്ച ഗല്ലി ടൈറ്റൻസും ദംബുല്ല ഓറയും തമ്മിലുള്ള മത്സരത്തിനിടെയാണ് ഗ്രൗണ്ടിൽ അപ്രതീക്ഷിത ‘അതിഥി’ എത്തിയത്. ദംബുല്ല 181 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ അഞ്ചാം ഓവറിലാണ് പാമ്പ് ഗ്രൗണ്ടിലെത്തിയത്. ധനഞ്ജയയും പെരേരയും ആയിരുന്നു ക്രീസിൽ.
പാമ്പിനെ കണ്ട് ഗല്ലിയുടെ ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസൻ അമ്പയർമാരോടും താരങ്ങളോടും ആംഗ്യം കാണിക്കുന്നതിന്റെയും മാച്ച് ഒഫീഷ്യലുകളിൽ ഒരാൾ പാമ്പിന് പിന്നാലെ പോകുന്നതിന്റെയും താരങ്ങൾ ചിരിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുടർന്ന് മത്സരം അൽപസമയം നിർത്തിവെച്ചു. പാമ്പ് ഗ്രണ്ട് വിട്ടശേഷമാണ് മത്സരം പുനരാരംഭിച്ചത്. മത്സരത്തിൽ ഗല്ലി ടൈറ്റൻസ് വിജയിച്ചു.
We could only capture this 𝗛𝗶𝘀𝘀𝘁𝗼𝗿𝗶𝗰 moment due to our world-class 𝙎𝙣𝙖𝙠𝙤𝙢𝙚𝙩𝙧𝙚!#LPL2023onFanCode #LPL pic.twitter.com/lhMWZKyVfy
— FanCode (@FanCode) July 31, 2023
ജൂലൈ 30ന് ആരംഭിച്ച ലങ്കൻ പ്രീമിയർ ലീഗ് ആഗസ്റ്റ് 21നാണ് സമാപിക്കുക. ശ്രീലങ്കൻ താരങ്ങൾക്ക് പുറമെ ബാബർ അസം, ഷാകിബ് അൽ ഹസൻ, ഡേവിഡ് മില്ലർ പോലുള്ള പ്രമുഖ താരങ്ങൾ ലീഗിൽ കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.