മസ്കത്ത്: മറ്റൊരു ലോകമാമാങ്കത്തിലേക്ക് കാലെടുത്തുവെക്കുകയാണ് ഗൾഫ്നാടുകൾ. അറബ് ലോകം ആദ്യമായി വിരുന്നൊരുക്കുന്ന ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിെൻറ ആവേശത്തിലാണ് പ്രവാസികൾ അടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ. ഞായറാഴ്ച മസ്കത്ത് അൽ അമേറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആതിഥേയരായ ഒമാനും പാപ്വന്യൂഗിനിയും ഏറ്റുമുട്ടുേമ്പാൾ അതൊരു പുതുചരിത്രമാകും. ലോകകപ്പിെൻറ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കാണ് നാളെ തുടക്കമാകുന്നത്
മസ്കത്തിലും അബൂദബിയിലും ഷാർജയിലുമാണ് മത്സരങ്ങൾ. അയർലൻഡ്, നമീബിയ, ഒമാൻ, പാപ്വന്യൂഗിനി, ശ്രീലങ്ക, ബംഗ്ലാദേശ്, സ്കോട്ട്ലൻഡ്, നെതർലൻഡ്സ് എന്നീ ടീമുകളാണ് പ്രാഥമിക റൗണ്ടിൽ കൊമ്പുേകാർക്കുന്നത്. ഇതിൽ വിജയിക്കുന്നവരെ നേരിടാൻ സൂപ്പർ 12ൽ 'വല്യേട്ടന്മാർ' കാത്തുനിൽപുണ്ട്. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 പോരാട്ടം. ഇൗ മത്സരങ്ങൾ ഒമാനിൽ ഉണ്ടാകില്ല. ദുബൈ, അബൂദബി, ഷാർജ സ്റ്റേഡിയങ്ങളിലാണ് സൂപ്പർ 12 നടക്കുക.
മസ്കത്തിൽ നാളെ രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. ഉച്ചക്ക് രണ്ടിന് ഉദ്ഘാടനമത്സരത്തിൽ ഒമാനും പാപ്വന്യൂഗിനിയും ഏറ്റുമുട്ടുേമ്പാൾ വൈകീട്ട് ആറിന് ബംഗ്ലാദേശും സ്കോട്ട്ലൻഡും മത്സരിക്കും.
പ്രാഥമിക റൗണ്ടിലെ യു.എ.ഇയിലെ ആദ്യ മത്സരം 18ന് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിലാണ്. ആദ്യ മത്സരത്തിൽ അയർലൻഡും നെതർലൻഡും ഏറ്റുമുട്ടുേമ്പാൾ രണ്ടാമത്തെ കളിയിൽ നമീബിയയെ ശ്രീലങ്ക നേരിടും. െഎ.പി.എല്ലിന് പിന്നാലെ വീണ്ടും ക്രിക്കറ്റ് വിരുന്നെത്തിയതിെൻറ ആഹ്ലാദത്തിലാണ് ക്രിക്കറ്റ് പ്രേമികൾ.
ലോകരാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കുന്ന ഗൾഫ്നാടുകളിൽ ലോകകപ്പ് നടക്കുേമ്പാൾ എല്ലാവർക്കും കാണാനും എത്തിപ്പെടാനും അവസരം ലഭിക്കും എന്നതാണ് ഏറ്റവും വലിയ സൗകര്യം. ഗാലറിയിൽ കൂടുതൽ കാണികളെ അനുവദിക്കുമെന്ന വാർത്തകൾ ആവേശം ഇരട്ടിയാക്കുമെന്നതിെൻറ തെളിവാണ്. ഗാലറിയുടെ 70 ശതമാനവും നിറയും. പ്രധാന മത്സരങ്ങളുടെ ടിക്കറ്റുകൾ ആദ്യ ദിവസംതന്നെ വിറ്റഴിഞ്ഞിരുന്നു. ഇതേതുടർന്ന് വീണ്ടും ടിക്കറ്റ് അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
െഎ.പി.എൽ കഴിഞ്ഞതിനാൽ പ്രധാന താരങ്ങളെല്ലാം യു.എ.ഇയിലുണ്ട്. ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും െഎ.പി.എല്ലിൽ പെങ്കടുത്തിരുന്നു. അതിനാൽ യു.എ.ഇയിലെ കാലാവസ്ഥയുമായി ഇണങ്ങിച്ചേരാൻ നേരേത്ത കഴിഞ്ഞത് ഇന്ത്യക്ക് ഗുണം ചെയ്യും. ഒമാനിൽ ശഹീൻ ചുഴലിക്കാറ്റ് വിെട്ടാഴിഞ്ഞതിെൻറ ആശ്വാസമുണ്ട്. ടൂർണമെൻറിെൻറ വാംഅപ്പ് മത്സരങ്ങൾ യു.എ.ഇയിൽ നടക്കുന്നുണ്ട്.
പ്രാഥമിക റൗണ്ടിൽ മത്സരിക്കുന്ന ടീമുകളുടെ വാംഅപ്പ് മാച്ചുകൾ അവസാനിച്ചു. ഇന്ത്യ അടക്കം സൂപ്പർ 12ലെ ടീമുകൾ 18നും 20നും പരിശീലന മത്സരം കളിക്കും. ഇംഗ്ലണ്ടും ആസ്ട്രേലിയയുമാണ് ഇന്ത്യയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.