ന്യൂഡൽഹി: ഐ.പി.എൽ മാറ്റാനുള്ള ബി.സി.സി.ഐ തീരുമാനം ഏറ്റവും അനുഗ്രഹമായത് സൺ റൈസേഴ്സ് ഹൈദരാബാദിനാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ. സൺ റൈസേഴ്സ് മറക്കാനാഗ്രഹിക്കുന്ന ദിനങ്ങളാണ് കടന്ന് പോയത്. മോശം തുടക്കമാണ് അവർക്ക് ടൂർണമെൻറിലുണ്ടായത്. ഐ.പി.എൽ മാറ്റാനുള്ള തീരുമാനം അവർക്ക് ആശ്വാസമുണ്ടാക്കുന്നതാണെന്നും സുനിൽ ഗവാസ്കർ പറഞ്ഞു.
ഹൈദരാബാദിെൻറ പ്ലേയിങ് ഇലവനിൽ നിന്നും ഡേവിഡ് വാർണറെ മാറ്റിയ തീരുമാനത്തിലും അദ്ദേഹം പ്രതികരണം നടത്തി. വാർണർ റണ്ണെടുക്കുന്നുണ്ട്. പക്ഷേ കഴിഞ്ഞ സീസണിലെ ഫോം തുടരാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ടീമിൽ നിന്ന് ആരെങ്കിലും പിന്തുണ നൽകിയാൽ വാർണർ നേടുന്ന റണ്ണുകൾ അമൂല്യമായി മാറും. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വാർണറെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റിയ തീരുമാനം തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഗവാസ്കർ പറഞ്ഞു.
ക്യാപ്റ്റൻമാരെ ടൂർണമെൻറിനിടക്ക് മാറ്റുന്നവർ എന്താണ് പരിശീലകരോട് ഈ രീതി പിന്തുടരാത്തതെന്നും ഗവാസ്കർ ചോദിച്ചു. ഫുട്ബാളിൽ ടീമിൽ നിന്ന് മോശം പ്രകടനമുണ്ടായാൽ ആദ്യം സ്ഥാനം നഷ്ടമാവുക മാനേജർമാർക്കായിരിക്കും. ഇതേ രീതി ക്രിക്കറ്റിലും വരണമെന്ന് ഗവാസ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.