ബംഗളൂരു: ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരത്തിലെ ടോസ് വൈകുന്നു ഇന്നലെ മുതൽ പെയ്യുന്ന ശക്തമായ മഴ ഇന്ന് രാവിലെയും തുടർന്നതിനാലാണ് ടോസ് വൈകിയത്. രാവിലെ ഒമ്പത് മണിക്ക് ഇടേണ്ട ടോസ് ഇതുവരെയായും നടന്നിട്ടില്ല.
ബെംഗളൂരു നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി മഴ പെയ്യുന്നുണ്ട്. വ്യാഴാഴ്ച വരെ മഴ നീണ്ടുനിൽക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസവും മഴമൂലം മത്സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ന്യൂസിലാൻഡ് ഇന്ത്യക്കെതിരെ കളിക്കുക. മൂന്നിലും വിജയിച്ച് കയറിയാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനുള്ള സാധ്യത വർധിക്കും. . അടുത്ത വര്‍ഷം ജൂണില്‍ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യൻ ടീം- : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് , മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ന്യൂസിലാന്‍ഡ് ടീം: ടോം ലാഥം (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, മാര്‍ക്ക് ചാപ്മാന്‍, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍, റാച്ചിന്‍ രവീന്ദ്ര, ടോം ബ്ലണ്ടെല്‍ (വിക്കറ്റ് കീപ്പര്‍), അജാസ് പട്ടേല്‍, മാറ്റ് ഹെന്റി, ടിം സൗത്തി, വില്യം ഒറൂര്‍ക്ക്, ജേക്കബ് ഡഫി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.