ദുൈബ: 2007ൽ ആദ്യമായി ട്വൻറി 20 ലോകകപ്പ് നടക്കുമ്പോൾ ഫൈനലിൽ ഏറ്റുമുട്ടിയത് ഇന്ത്യയും പാകിസ്താനുമായിരുന്നു. ഈ വർഷം യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ലോകകപ്പിൽ ഫൈനലിെൻറ ആവേശം തുടക്കത്തിലേ നൽകി അയൽക്കാരായ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ ഏറ്റുമുട്ടുന്നു.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പുറപ്പെടുവിച്ച ട്വൻറി 20 റാങ്കിങ് പ്രകാരമാണ് മൊത്തം ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചത്. ഇന്ത്യ അടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പിൽ ന്യൂസിലൻഡും അഫ്ഗാനിസ്താനും യോഗ്യത മത്സരങ്ങൾ കളിച്ചെത്തുന്ന രണ്ട് ടീമുകളും ഉൾപ്പെടും. ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവർക്കൊപ്പം യോഗ്യത റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകളും ചേരുന്നതാണ് ഒന്നാം ഗ്രൂപ്.
ഒക്ടോബർ 17ന് ആരംഭിക്കുന്ന ടൂർണമെൻറ് യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലെ നാലു വേദികളിലാണ് നടക്കുക. നവംബർ 14നാണ് ഫൈനൽ. ദുബൈ രാജ്യാന്തര സ്റ്റേഡിയം, അബൂദബി ശൈഖ് സയിദ് സ്റ്റേഡിയം, ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവയാണ് വേദികൾ. മത്സരക്രമം ഐ.സി.സി ഉടൻ പ്രഖ്യാപിക്കും.
റാങ്കിങ്ങിലെ ആദ്യ എട്ട് സ്ഥാനക്കാരാണ് രണ്ട് ഗ്രൂപ്പുകളിൽ നേരിട്ട് ഇടംപിടിച്ചത്. ആദ്യ എട്ടിൽ പെടാതെ പോയ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവർ യോഗ്യത റൗണ്ട് ജയിച്ചാലേ 'സൂപ്പർ 12'ൽ കടക്കുകയുള്ളൂ. രണ്ട് ഗ്രൂപ്പുകളായാണ് യോഗ്യത മത്സരവും നടക്കുക. എ ഗ്രൂപ്പിൽ ശ്രീലങ്ക, അയർലണ്ട്, നെതർലാൻഡ്, നമീബിയ എന്നിവരും ബി ഗ്രൂപ്പിൽ ബംഗ്ലാദേശ്, സ്കോട്ലാൻഡ്, പാപുവ ന്യൂഗിനി, ഒമാൻ എന്നിവരുമാണ് യോഗ്യത തേടുക. ഈ മത്സരത്തിൽ നിന്ന് നാല് ടീമുകൾ സൂപ്പർ 12 ൽ എത്തും. ഒമാനിലായിരിക്കും യോഗ്യത മത്സരങ്ങൾ നടക്കുക. ഫൈനൽ യു.എ.ഇയിലാണ് നടക്കുക. 2019 ലെ ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യയും പാകിസ്താനും ക്രിക്കറ്റിൽ ഏറ്റുമുട്ടിയിട്ടില്ല. ഇതിനു മുമ്പ് നടന്ന ഏകദിന - ട്വൻറി 20 ലോകകപ്പുകളിൽ ഇന്ത്യ പാകിസ്താനു മുന്നിൽ തോൽവിയറിഞ്ഞിട്ടില്ല എന്ന സവിശേഷതയുമുണ്ട്. ഓരോ ലോകകപ്പ് മത്സരങ്ങൾക്കിറങ്ങുമ്പോഴും പാകിസ്താെൻറ ചങ്കിടിപ്പിക്കുന്നതും ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതും ഈ ചരിത്രമാണ്.
കോവിഡിെൻറ സാഹചര്യത്തിൽ കാണികൾക്ക് പ്രവേശനം നൽകുന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ മാത്രം സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന നിലപാട് സ്വീകരിക്കാനും ഇടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.