ദുബൈ: ആസ്ട്രേലിയക്കെതിരായ പരമ്പര 2-1ന് ജയിച്ചതോടെ ഐ.സി.സി ട്വൻറി20 റാങ്കിങ്ങിൽ ഇംഗ്ലണ്ടിനു മേൽ ലീഡുയർത്തി ഇന്ത്യ. ആദ്യ കളി തോറ്റശേഷം പിന്നീടുള്ള രണ്ടും ജയിച്ചായിരുന്നു പരമ്പരയിൽ ഇന്ത്യൻ തിരിച്ചുവരവ്. 268 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയെക്കാൾ ഏഴു പോയന്റ് പിറകിലാണ് രണ്ടാമതുള്ള ഇംഗ്ലണ്ട്.
ദക്ഷിണാഫ്രിക്കക്കെതിരായ അടുത്ത പരമ്പര കൂടി ജയിക്കാനായാൽ ഒന്നാം സ്ഥാനം കൂടുതൽ ഭദ്രമാക്കാനാകും. പ്രോട്ടീസാണ് നിലവിൽ മൂന്നാമത്. കഴിഞ്ഞ ദിവസം പാകിസ്താനെതിരായ കളി ഇംഗ്ലണ്ട് തോറ്റതാണ് ഇന്ത്യക്ക് അനുഗ്രഹമായത്. ഇനിയും കളികൾ ബാക്കിനിൽക്കുന്നതിനാൽ ഇംഗ്ലണ്ടിന് ഒന്നാം സ്ഥാനത്തേക്കു കയറാൻ അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.