ദുബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ പ്രശംസ് ഏറ്റുവാങ്ങിയതിന് പിന്നാലെ കശ്മീരി പേസ് സെൻസേഷൻ ഉമ്രാൻ മാലിക്കിന് അംഗീകാരം. ഉമ്രാനെ അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ട്വൻറി0 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബൗളറായി ഉൾപെടുത്തി. ഐ.പി.എല്ലിൽ സൺറൈസേഴ്സ് താരമായ ഉമ്രാനോട് യു.എ.ഇയിൽ തുടരാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടു.
'ഓരോ തവണയും പുതിയ പ്രതിഭകൾ ഉണ്ടാകും. ഏറ്റവും മികച്ച പ്രകടനത്തിലേക്ക് എത്തിക്കാൻ ഉമ്രാന്‍റെ പുരോഗതി കൃത്യമായി ശ്രദ്ധചെലുത്തണം. മികച്ച ഫാസ്റ്റ് ബൗളർമാർ വളന്നുവരുന്നത് ഇന്ത്യൻ ക്രിക്കറ്റിന് ശുഭ സൂചനയാണ്'-കോഹ്ലി പറഞ്ഞു.
തെൻറ ഐ.പി.എൽ അരങ്ങേറ്റ മത്സരത്തിൽ വേഗം കൊണ്ട് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ചാണ് ഉമ്രാൻ തുടങ്ങിയത്. അന്ന് 151 കി.മീ വേതത്തിൽ പന്തെറിഞ്ഞ് സീസണിലെ വേഗമേറിയ ഇന്ത്യൻ ബൗളറായി.
പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒരോവറിൽ തന്നെ മണിക്കൂറിൽ 151,152,153 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് ഉമ്രാൻ മാലിക് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ലീഗ് ഘട്ടം അവസാനിക്കുേമ്പാൾ സീസണിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ താരമാണ് ഉമ്രാൻ. കൊൽക്കത്തയുടെ കിവീസ് താരം ലോക്കി ഫെർഗൂസനെയാണ് (152.75 കി.മീ) മറികടന്നത്. മുന്‍ ഇംഗ്ലണ്ട് നായകനും കമേൻററ്ററുമായ മൈക്കല്‍ വോണും ഉമ്രാനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ദേവ്ദത്ത് പടിക്കലിനെതിരെയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താെൻറ ശിഷ്യനായ ഉമ്രാൻ 153 കി.മീ വേഗം കണ്ടെത്തിയത്. കെ.എസ്. ഭരത്തിനെ പുറത്താക്കി ആദ്യ ഐപിഎൽ വിക്കറ്റും സ്വന്തമാക്കി. പാകിസ്താൻ പേസ് ഇതിഹാസം വഖാർ യുനിസിന്‍റെ ബൗളിങ് ആക്ഷനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഉമ്രാൻ പന്തെറിയുന്നത്.
സീസണിൽ താരം മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു വിക്കറ്റ് സ്വന്തമാക്കി. വെറും രണ്ട് ആഭ്യന്തര മത്സരങ്ങളുടെ മാത്രം അനുഭവ സമ്പത്തുമായാണ് 21കാരൻ ലോകത്തിലെ ഏറ്റവും മികച്ച ട്വൻറി20 ലീഗിൽ പെന്തറിയാനെത്തിയത്.
കോവിഡ് ബാധിച്ച ടി. നടരാജന്‍റെ പകരക്കാരനായാണ് മാലിക്കിനെ എസ്.ആർ.എച്ച് ടീമിലെത്തിച്ചത്. ഐ.പി.എൽ കളിക്കുന്ന നാലാമത്തെ കശ്മീരി ക്രിക്കറ്ററാണ് മാലിക്. പർവേഷ് റസൂൽ, റാസിഖ് സലാം, അബ്ദുൽ സമദ് എന്നിവരാണ് മാലിക്കിന് മുമ്പ് ഐ.പി.എല്ലിൽ കളത്തിലിറങ്ങിയ ജമ്മു കശ്മീർ താരങ്ങൾ. ഒക്ടോബർ 24ന് പാകിസ്താനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ അങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.