ജോ​ഷി​ത

ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും വയനാടൻ തിളക്കം

ക​ൽ​പ​റ്റ: ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ന​ടു​ത്ത പ​ള്ളി​ത്താ​ഴെ​യു​ള്ള വീ​ടി​ന​രി​കെ അ​ച്ഛ​നും കൂ​ട്ടു​കാ​രും ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​ത് നാ​ലു​വ​യ​സ്സു​കാ​രി​യാ​യ ജോ​ഷി​ത ആ​ദ്യ​മൊ​ക്കെ നോ​ക്കി​നി​ന്നു, പി​ന്നെ ക​ളി​ക്കാ​നും തു​ട​ങ്ങി. പ​ന്തി​ന്റെ​യും ബാ​റ്റി​ന്റെ​യും ലോ​ക​ത്തെ ​പ്ര​ണ​യി​ച്ച ആ ​വ​യ​നാ​ട്ടു​കാ​രി ഇ​നി ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മി​ൽ. ക​ൽ​പ​റ്റ സ്വ​ദേ​ശി​യാ​യ വി.​ജെ. ജോ​ഷി​ത​യാ​ണ് അ​ണ്ട​ർ 19 ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്.

നാ​ളെ മു​ത​ൽ മ​ലേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന വി​മ​ൻ​സ് ഏ​ഷ്യ ക​പ്പ് മ​ത്സ​ര​ത്തി​ൽ ഈ ​വ​യ​നാ​ട്ടു​കാ​രി ദേ​ശീ​യ ജ​ഴ്സി​യ​ണി​യും. മി​ന്നു​മ​ണി, സ​ജ​ന സ​ജീ​വ​ൻ എ​ന്നി​വ​ർ​ക്കു ശേ​ഷം ദേ​ശീ​യ ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന താ​ര​മാ​ണ് ജോ​ഷി​ത. നേ​ര​ത്തേ അ​ണ്ട​ർ 19 ത്രി​രാ​ഷ്ട്ര ക​പ്പി​നു​ള്ള ഇ​ന്ത്യ എ ​ടീ​മി​ലേ​ക്കും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ക​ൽ​പ​റ്റ​യി​ലെ ന്യൂ ​ഫോം ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ജോ​ഷി​യു​ടെ​യും ഫാ​ൻ​സി ഷോ​പ് ജീ​വ​ന​ക്കാ​രി​യാ​യ ശ്രീ​ജ​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​രി ജോ​ഷ്ന. ക​ൽ​പ​റ്റ മൈ​താ​നി ഗ്രാ​മ​ത്തു​വ​യ​ലി​ലാ​ണ് കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ കൃ​ഷ്ണ​ഗി​രി ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലാ​ണ് ജോ​ഷി​ത പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. മു​ണ്ടേ​രി സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് പ​രി​ശീ​ല​ക​നാ​യ അ​മ​ൽ ബാ​ബു ജോ​ഷി​ത​യു​ടെ ക​ളി​മി​ക​വ്​ തി​രി​ച്ച​റി​യു​ന്ന​ത്.

 

ജോ​ഷി​ത മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം

അ​തി​നു​മു​മ്പേ ത​ന്നെ ത​ങ്ങ​ളു​ടെ പ​രാ​ധീ​ന​ത​ക​ൾ​ക്കി​ട​യി​ലും മാ​താ​പി​താ​ക്ക​ൾ അ​വ​ൾ​ക്ക് ബോ​ളും ബാ​റ്റു​മൊ​ക്കെ വാ​ങ്ങി​ക്കൊ​ടു​ത്തി​രു​ന്നു. ആ​റാം ക്ലാ​സ് മു​ത​ലാ​ണ് കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ലെ ക്യാ​മ്പി​ലെ​ത്തു​ന്ന​ത്. മീ​ന​ങ്ങാ​ടി സ്കൂ​ളി​ലാ​യി​രു​ന്നു പ്ല​സ് ടു ​പ​ഠ​നം. നി​ല​വി​ൽ സു​ൽ​ത്താ​ൻ​ബ​ത്തേ​രി സെ​ന്റ് മേ​രീ​സ് കോ​ള​ജി​ൽ ബി.​എ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

കേ​ര​ള അ​ണ്ട​ർ 19 ടീം ​ക്യാ​പ്റ്റ​നും അ​ണ്ട​ർ 23 സീ​നി​യ​ർ ടീം ​അം​ഗ​വു​മാ​ണ്. ഈ ​വ​ർ​ഷം ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തി​നാ​ലാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വി​മ​ൻ​സ് പ്രീ​മി​യ​ർ ലീ​ഗി​ൽ (ഡ​ബ്ല്യു.​പി.​എ​ൽ) ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്റെ നെ​റ്റ് ബൗ​ള​റാ​യി​രു​ന്നു.

അ​സോ​സി​യേ​ഷ​ൻ കോ​ച്ച് അ​മ​ൽ ബാ​ബു​വി​ന്റെ കോ​ച്ചി​ങ്​ ക്യാ​മ്പി​ലൂ​ടെ​യാ​ണ് കൃ​ഷ്ണ​ഗി​രി ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി സെ​ല​ക്ഷ​ൻ ല​ഭി​ച്ച​ത്. ദീ​പ്തി ടി., ​ജ​സ്റ്റി​ൻ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രു​ടെ​യും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് ജോ​ഷി​ത ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തി​യ​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി നാ​സി​ർ മ​ച്ചാ​ൻ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യു​ടെ നി​കി പ്ര​സാ​ദ് ആ​ണ് ഏ​ഷ്യ ക​പ്പി​ലെ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ. ഗ്രൂ​പ് എ​യി​ൽ പാ​കി​സ്താ​ൻ, നേ​പ്പാ​ൾ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ​യു​ള്ള​ത്. ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, ആ​തി​ഥേ​യ​രാ​യ മ​ലേ​ഷ്യ എ​ന്നി​വ​രാ​ണ് ഗ്രൂ​പ് ബി​യി​ൽ.

Tags:    
News Summary - VJ Joshita in Indian cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.