ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹക്ക് രണ്ടാം വട്ടം കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മുക്തനായ ശേഷം നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് താരത്തിന് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ശരീരവേദന, പനി, തുമ്മൽ എന്നീ രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്ന് ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമായ സാഹ ആനന്ദ് ബസാർ പരതികയോട് പറഞ്ഞു.
ഡൽഹിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സാഹ ഇതോടെ നഗരത്തിൽ തന്നെ തങ്ങും. ഒരു തവണ കൂടി പരിശോധന നടത്തുമെന്നും അതിൽ നെഗറ്റീവായാൽ തിങ്കളാഴ്ചയോടെ താരത്തിന് ക്വാറന്‍റീൻ വാസം അവസാനിപ്പിക്കാമെന്നാണ് റിപ്പോർട്ടുകൾ.
മുന്‍ ആസ്ട്രേലിയൻ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് കോച്ചുമായ മൈക്ക് ഹസിയും കോവിഡ് നെഗറ്റീവ് ആയ ശേഷം രണ്ടാം ടെസ്റ്റില്‍ പോസിറ്റീവ് ആയിരുന്നു. മേയ് നാലിനായിരുന്നു സാഹക്ക് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഐ.പി.എല്ലിൽ നിരവധി താരങ്ങൾക്കും സ്റ്റാഫുകൾക്കും രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ടൂർണമെന്‍റ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.