ന്യൂയോർക്ക്: ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ഇന്ത്യ എട്ടു വിക്കറ്റിന്റെ അനായാസ ജയം സ്വന്തം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത അയർലൻഡിനെ 96 റൺസിന് പുറത്താക്കിയ ഇന്ത്യ, 12.2 ഓവറിൽ വിജയലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി നേടിയ രോഹിത് ശർമയുടെ ഇന്നിങ്സും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ടീം ഇന്ത്യയുടെ ഡ്രെസ്സിങ് റൂമിൽ ബെസ്റ്റ് ഫീൽഡർക്കുള്ള പുരസ്കാരം നൽകുന്ന രസകരമായ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബി.സി.സി.ഐ.
പേസർ മുഹമ്മദ് സിറാജിനെയാണ് ബെസ്റ്റ് ഫീൽഡറായി തെരഞ്ഞെടുത്തത്. അയർലൻഡിന്റെ ഗാരത് ഡെലാനിയെ റണ്ണൗട്ടാക്കിയ പ്രകടനമാണ് സിറാജിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അക്ഷർ പട്ടേലിന്റെ മികച്ച ക്യാച്ചും ഋഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ് മികവും മറികടന്നാണ് സിറാജ് അവാർഡ് നേട്ടത്തിലെത്തിയത്. രസകരമായ മറ്റൊരു കാര്യം, പുരസ്കാരം സമ്മാനിക്കാൻ എത്തിയത് ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ ടീമിന്റെ ‘കുഞ്ഞു’ ഫാനാണ്. സുഭേക് എന്നു പേരുള്ള കൊച്ചു മിടുക്കൻ സിറാജിനെ അഭിനന്ദിക്കുന്നതും, സിറാജ് സുഭേകിനെ ആശ്ലേഷിക്കുന്നതും വിഡിയോയിൽ കാണാം.
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനിടെ ഫീൽഡിങ് കോച്ച് ടി. ദിലീപാണ് ബെസ്റ്റ് ഫീൽഡർ മെഡൽ കൊടുക്കുന്ന രീതി ആരംഭിച്ചത്. മത്സരത്തിലെ മികച്ച ഫീൽഡിങ് പ്രകടനം നടത്തിയ താരത്തിനാണ് മെഡൽ സമ്മാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.