സതാംപ്ടൻ: സ്വപ്നങ്ങൾക്കും മുകളിലാണ് ഇംഗ്ലണ്ടിെൻറ പുതുമുഖതാരം സാക് ക്രോളി. പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിെൻറ അഞ്ചാം ഒാവറിൽ ഒാപണർ റോറി ബേൺസ് പുറത്തായി മടങ്ങുേമ്പാൾ വൺ ഡൗൺ ആയി ക്രീസിലെത്തിയ ക്രോളിക്ക് ഭേദപ്പെട്ട ഒരു സ്കോർ മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. എന്നാൽ, ടീം ആവശ്യപ്പെട്ട സമയത്തെ നിർണായക ഇന്നിങ്സുമായി സ്വപ്നലോകത്താണ് 22കാരനിപ്പോൾ.
കരിയറിലെ കന്നി സെഞ്ച്വറിയെ ഇരട്ട സെഞ്ച്വറിയാക്കി മാറ്റിയ ക്രോളിക്ക് ആരാധകർ ഏറുന്നു. നാലിന് 127 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ക്രോളി മടങ്ങുേമ്പാൾ അഞ്ചിന് 486ലെത്തിച്ചിരുന്നു. 267 റൺസ് എന്ന കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്നപ്പോൾ, മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏറ്റവും ശക്തമായ നിലയിലുമെത്തിക്കാൻ കഴിഞ്ഞു. ജോസ് ബട്ലറിെൻറ കൂടി സെഞ്ച്വറി (152) ബലത്തിൽ എട്ട് വിക്കറ്റിന് 583 എന്ന നിലയിലാണ് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തത്.
''മികച്ച സ്കോറൊന്നും ഞാൻ സ്വപ്നംകണ്ടിരുന്നില്ല. നന്നായി കളിക്കണമെന്നു മാത്രമായിരുന്നു ലക്ഷ്യം. ഇപ്പോൾ ടീമിനെ മികച്ചനിലയിൽ എത്തിക്കാനായതിൽ സന്തോഷം'' -രണ്ടാം ദിനത്തിെൻറ ഇന്നിങ്സിനും ശേഷം ക്രോളി പറയുന്നു. 143 വർഷം പഴക്കമുള്ള ടെസ്റ്റ് ചരിത്രത്തിൽ ആദ്യ സെഞ്ച്വറിക്കാരെൻറ പേരിൽ കുറിക്കുന്ന ഏറ്റവും ഉയർന്ന ഏഴാമത്തെ സ്കോർ ആണിത്. ഗാരി സോബേഴ്സ് (365), ബോബ് സിംപ്സൺ (311), കരുൺ നായർ (303), ടിപ് ഫോസ്റ്റർ (287), ബ്രയാൻ ലാറ (277), സഹീർ അബ്ബാസ് (274) എന്നിവർക്കു പിന്നിലായി ഇനി സാക് ക്രോളിയുെട പേരുമുണ്ടാവും.
ക്രോളിയുടെ ആരാധകരായവരുടെ കൂട്ടത്തിൽ ബി.സി.സി.െഎ പ്രസിഡൻറും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലിയും ഉണ്ട്. ''മൂന്നാം നമ്പറിൽ ഇംഗ്ലണ്ട് മികച്ചൊരു താരത്തെ കണ്ടെത്തി. ക്ലാസ് െപ്ലയറെ അനുസ്മരിപ്പിക്കുന്നു. എല്ലാ ഫോർമാറ്റിലും അദ്ദേഹത്തെ ഇനി പതിവായി കാണാമെന്ന് പ്രതീക്ഷിക്കുന്നു'' -ക്രോളിയുടെ കളി കണ്ട ഗാംഗുലിയുടെ വിലയിരുത്തൽ ഇങ്ങനെയായിരുന്നു.
അഞ്ചാം വിക്കറ്റിൽ ബട്ലറും േക്രാളിയും ചേർന്ന് 359 റൺസാണ് നേടിയത്. ഇംഗ്ലണ്ടിെൻറ ഏറ്റവും മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി. കഴിഞ്ഞ ഡിസംബറിൽ അരങ്ങേറ്റം കുറിച്ച ക്രോളിയുടെ എട്ടാമത്തെ ടെസ്റ്റ് മാത്രമാണിത്. ഇനി ഏകദിന, ട്വൻറി20 ടീമിലേക്കുള്ള വിളിയും കാത്തിരിക്കുകയാണ് യുവതാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.