ടോക്യോ: കോവിഡ് കാരണം മാറ്റിവെച്ച ഒളിമ്പിക്സ് ജപ്പാെൻറ നടുവൊടിക്കുമോ?. 2021 ടോക്യോ ഒളിമ്പിക്സിെൻറ പുതുക്കിയ ബജറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടപ്പോഴാണ് അമിതമായ സാമ്പത്തിക ബാധ്യത ആതിഥേയ രാജ്യത്തിെൻറ നടുവൊടിക്കുമോയെന്ന ആശങ്ക ഉയരുന്നത്.
ഈ വർഷം നടക്കേണ്ട ഒളിമ്പിക്സിനായി കണക്കാക്കിയ തുകയെക്കാൾ 22 ശതമാനമാണ് പുതിയ ബജറ്റിലെ വർധന. 1260 കോടി ഡോളറാണ് 2020 ഒളിമ്പിക്സിനായി കണക്കാക്കിയത്. എന്നാൽ, മാറ്റിവെച്ച ഒളിമ്പിക്സിെൻറ െചലവ് 1540 കോടി ഡോളർ വരും. ഒരു വർഷം വൈകിയത് കാരണമുണ്ടായ അധിക െചലവ് 280 കോടി ഡോളർ. കോവിഡ് വ്യാപനവും, ലോക്ഡൗണും മൂലം ലോകം സാമ്പത്തിക മാന്ദ്യത്തിലാവുകയും, സ്പോൺസർമാരിൽ പലരും പിൻവാങ്ങുകയുംചെയ്തത് ജപ്പാെൻറ ഒളിമ്പിക്സ് ഒരുക്കത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.
2013ൽ ജപ്പാനെ ഒളിമ്പിക് വേദിയായി തെരഞ്ഞെടുക്കുേമ്പാൾ 750 കോടി ഡോളറായിരുന്നു ആകെ െചലവായി കണക്കാക്കിയത്. ഇതാണ് ഇപ്പോൾ ഇരട്ടിയായി മാറിയത്. ലോകമേളയുടെ ബാധ്യത ജീവിത െചലവ് ഉയർത്തുമെന്ന ആശങ്കയിൽ ജപ്പാനിലെ ജനങ്ങൾതന്നെ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. സംഘാടനത്തിന് ഇനിയും തുകകണ്ടെത്താനിരിക്കെ നികുതിയും മറ്റുമായി തങ്ങളുടെ മേൽ ബാധ്യത സൃഷ്ടിക്കപ്പെടുമോയെന്നാണ് ജനങ്ങളുശട ആശങ്ക. കൂടുതൽ പ്രാദേശിക സ്പോൺസർമാരെ കണ്ടെത്തിയും സ്വകാര്യ നിക്ഷേപകരെ ആകർഷിച്ചും അധിക െചലവിനുള്ള ഫണ്ട് കണ്ടെത്താനാണ് സംഘാടകരുടെ ശ്രമം.
70 സ്പോൺസർമാരിലൂടെ 330 കോടി ഡോളർ കണ്ടെത്തിക്കഴിഞ്ഞു. 2021 ജൂൈല 23 മുതൽ ആഗസ്റ്റ് 24 വരെയാണ് ഒളമ്പിക്സ് പോരാട്ടങ്ങൾ. തുടർന്ന് പാരാലിമ്പിക്സ് മത്സരങ്ങൾക്കും ടോക്യോ വേദിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.