മിയാമി: അടിമുടി മാറ്റത്തോടെയെത്തുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ ഗ്രൂപ്പ് നിർണയ നറുക്കെടുപ്പ് പൂർത്തിയായി. 2025 ജൂൺ 15 മുതൽ ജൂലൈ 13 വരെ യു.എസിലാണ് പുതിയ ഫോർമാറ്റോടെ ടൂർണമെൻറ് നടക്കുന്നത്. ക്ലബ് ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് 32 ടീമുകളെ പങ്കെടുപ്പിച്ചൊരു ടൂർണമെന്റ് ഒരുങ്ങുന്നത്.
ജൂൺ 15 ന് മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ യു.എസ് ക്ലബ് ഇന്റർ മയാമി അൽ അഹ്ലിയെ നേരിടും.
യൂറോപ്പിൽ നിന്ന് 12 ടീമുകൾ, തെക്കേ അമേരിക്കയിൽ നിന്ന് ആറ്, ഏഷ്യയിൽ നിന്ന് നാല്, ആഫ്രിക്കയിൽ നിന്ന് നാല്, വടക്ക്, മധ്യ അമേരിക്കയിൽ നിന്ന് നാല്. കരീബിയൻ, ഓഷ്യാനിയയിൽ നിന്നുള്ള ഒന്ന്, ആതിഥേയ രാജ്യത്തിൽ നിന്നുള്ള ഒരു ടീം എന്നിവരായിരിക്കും ഏറ്റുമുട്ടുക.
കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ നടന്ന ടൂർണമന്റെിൽ ഫ്ലുമിനെൻസിലെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റിയാണ് കിരീടം ചൂടിയത്. സിറ്റി ഇത്തവണ യുവൻറസ് ഉൾപ്പെടുന്ന ഗ്രൂപ്പ് ജിയിലാണ്. യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡാണ് ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയത്. അഞ്ച് കിരീടങ്ങൾ ഉയർത്തിയ റയൽ ഗ്രൂപ്പ് എച്ചിൽ സൗദി കരുത്തരായ അൽ ഹിലാലിന്റെ കൂടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.