ക്വാലാലംപൂർ: കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ 2023ലെ എ.എഫ്.സി ഏഷ്യൻ കപ്പ് ആതിഥേയത്വത്തിൽ നിന്ന് ചൈന പിന്മാറി. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ 24 രാജ്യങ്ങളാണ് പങ്കെടുക്കുക. അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെ ചൈനയിലെ എട്ട് നഗരങ്ങളിലായാണ് മത്സരങ്ങൾ നടത്താനിരുന്നത്.
ആതിഥേയത്വം വഹിക്കാനാവില്ലെന്ന് ചൈനീസ് ഫുട്ബാൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചെന്നും നിരന്തര ചർച്ചകളെ തുടർന്നാണ് തീരുമാനമെന്നും എ.എഫ്.സി വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ വേദി താമസിയാതെ പ്രഖ്യാപിക്കും.
എ.എഫ്.സി ഏഷ്യൻ കപ്പ് സംഘടിപ്പിക്കുന്നതിൽ ചൈന കുറേയേറെ മുന്നോട്ടുപോയിരുന്നു. പുതിയ സ്റ്റേഡിയം ഉദ്ഘാടനം, സംഘാടക സമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിക്കൽ, ലോഗോ പുറത്തിറക്കൽ തുടങ്ങിയവ നടന്നു. അതിനിടെയാണ് കോവിഡ് കേസുകളിൽ വീണ്ടും വർധനയുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.