ലണ്ടൻ: ലോകത്ത് ഏറ്റവും വിലയേറിയ ഗോൾ കീപ്പർമാരിലൊരാളായ ലിവർപൂളിന്റെ ബ്രസീൽ താരം അലിസൺ ബെക്കറിനായി വലവിരിച്ച് അൽ നസ്ർ. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോക്ക് മുൻപ് ലോകോത്തര ഗോൾ കീപ്പറെ സൗദിയിലെത്തിക്കാൻ അൽ നസ്ർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
വലിയ ഓഫറാണ് സൗദി ക്ലബ് അലിസണ് മുന്നിൽ വെച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ലിവർപൂൾ വിടാനുള്ള സൂചനകളൊന്നും അലിസൺ പ്രകടിപ്പിച്ചിട്ടില്ല. ഫാബീഞ്ഞോയും ഹെൻഡേഴ്സയും റാഞ്ചിയ സൗദി ക്ലബുകൾക്ക് അലിസണെ വിട്ടുകൊടുക്കാൻ ലിവർപൂൾ തയാറാകില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 72 മില്യൺ യൂറോക്കാണ് 2018ൽ റോമയിൽ നിന്ന് ലിവർപൂളിലേക്ക് കൂടുമാറിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ സാർഡിയോ മാനെയും സീക്കോ ഫൊഫാനെയും മാർസലോ ബ്രസോവിച്ചും അലക്സ് ടെല്ലസിനെയുമെല്ലാം അൽ നസ്ർ സ്വന്തമാക്കിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിൽ പിന്നെ അൽ നസ്റിന് നല്ലകാലമാണ്. അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ കിരീടം നേടിയ അൽ നസ്ർ സൗദി പ്രൊ ലീഗ് ഈ സീസൺ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.