കോഴിക്കോട്: മുൻ ഇന്ത്യൻ സെന്റർ ബാക്ക് അനസ് എടത്തൊടിക ഐ ലീഗിന്റെ അടുത്ത സീസണിൽ ഗോകുലം കേരള എഫ്.സിക്കായി കളിക്കും. 10 വർഷം മുമ്പ് ഐ ലീഗിൽ പുണെ എഫ്.സിയെ നയിച്ച അനസ്, പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസ്, ജാംഷഡ്പുർ എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ്, എ.ടി.കെ തുടങ്ങിയ ക്ലബുകൾക്കായി ഇറങ്ങി.
ഇടക്ക് വായ്പാടിസ്ഥാനത്തിൽ കൊൽക്കത്ത മോഹൻ ബഗാനിൽ ഐ ലീഗും കളിച്ചു. 2021-22 ഐ.എസ്.എല്ലിൽ ജാംഷഡ്പുരിനായാണ് അവസാനം ഇറങ്ങിയത്. ഫുട്ബാളിലേക്കുള്ള തിരിച്ചുവരവ് തനിക്കും അത്ഭുതമായിരിക്കുന്നുവെന്ന് അനസ് പറഞ്ഞു. “കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
ജാംഷഡ്പുരിനുവേണ്ടി കളിച്ചതിനുശേഷം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഗോകുലം ടീമിൽ എനിക്കായി അവരുടെ പദ്ധതികൾ വിശദീകരിച്ചതോടെ ആവേശഭരിതനായി മടങ്ങിവരുകയാണ്’’ -മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ 36കാരൻ പറഞ്ഞു. ഇന്ത്യക്കുവേണ്ടി 20ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട് അനസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.