കോപ്പ അമേരിക്ക കിരീടത്തോടെ ദേശീയ ടീമിൽ നിന്ന് വിരമിച്ച അർജന്റീന സൂപ്പർതാരം ഡി മരിയക്ക് സ്വന്തം രാജ്യത്ത് ഗംഭീര യാത്രയയപ്പ് നൽകും.
സെപ്റ്റംബർ അഞ്ചിന് ചിലിക്കെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരത്തിന് ആദരവൊരുക്കുന്നത്. എന്നാൽ, നിലവിൽ ടീമിൽ നിന്ന് വിരമിച്ച താരം അവസാനമായി പന്തുതട്ടുന്നത് നേരിട്ടു കാണാൻ സ്വന്തം കാണികൾക്ക് ആകുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ച വിഷയം.
നേരത്തെ, വിരമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പരിശീലകൻ ലയണൽ സ്കലോനി ഉൾപ്പെടെയുള്ളവർ ശ്രമിച്ചിട്ടും മരിയ തീരുമാനം മാറ്റിയിരുന്നില്ല. ദേശീയ കുപ്പായത്തിൽ പന്തുതട്ടാൻ ഇനി ഇല്ലെങ്കിലും ഒരു വിടവാങ്ങൽ മത്സരത്തിനുള്ള സാധ്യതയാണ് ഡി മരിയയുടെ ഭാര്യ ജോർജലീന മുന്നോട്ടുവെക്കുന്നത്.
11 മിനിറ്റ് നേരം സ്വന്തം കാണികൾക്ക് മുന്നിൽ പന്തുതട്ടി വിടപറയാൻ ഡി മരിയ ആഗ്രഹിക്കുന്നതായി ജോർജലീന വെളിപ്പെടുത്തിയിരുന്നു. കോപ്പയിൽ അമേരിക്കയിൽ നേരിട്ടെത്തി കളികാണാൻ കഴിയാത്ത ആരാധകർക്ക് നേരിട്ടുകാണാൻ കാണാൻ വഴിയൊരുക്കുമെന്നുമെന്നും ജോർജലീന ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 11 എന്നത് ഡി മരിയ ഏറെ ഇഷ്ടപ്പെടുന്ന തന്റെ ജഴ്സി നമ്പറാണ്.
അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഈ ആശയത്തെ സ്വീകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, താരത്തിന് അർഹമായ യാത്രയയപ്പ് സെപ്റ്റംബർ അഞ്ചിന് നൽകുവാൻ തന്നെയാണ് എ.എഫ്.എ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.