ദോഹ: ആരാവും കഴിഞ്ഞ സീസണിലെ വൻകരയുടെ ഫുട്ബാൾ താരം. ലോകകപ്പിനും വമ്പുറ്റ ക്ലബ് ഫുട്ബാൾ സീസണിനും സാക്ഷിയായ 2022ലെ ഏറ്റവും മികച്ച ഏഷ്യൻ താരത്തെ ചൊവ്വാഴ്ച ദോഹയിൽ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാത്രിയിൽ ഖത്തർ സമയം എട്ടുമണി (ഇന്ത്യൻ സമയം 10.30ന്) ചടങ്ങുകൾക്ക് തുടക്കമാകും. പ്ലെയർ ഓഫ് ദി ഇയർ, എ.എഫ്.സി വുമൺസ് പ്ലെയർ ഓഫ് ദി ഇയർ എന്നിവർക്കു പുറമെ, എ.എഫ്.സി ഏഷ്യൻ ഇൻറർനാഷനൽ പ്ലെയർ, മികച്ച കോച്ച്, യുവതാരം, മികച്ച അസോസിയേഷൻ, മികച്ച റഫറി തുടങ്ങിയ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.
പുരുഷ വിഭാഗത്തിൽ മികച്ച താരങ്ങളുടെ അന്തിമ പട്ടികയിൽ ആസ്ട്രേലിയയുടെ മെൽബൺ സിറ്റി താരം മാത്യൂ ലെകി, ഖത്തറിൽ അൽ ദുഹൈൽ എഫ്.സി താരം അൽ മുഈസ് അലി, സൗദിയുടെ അൽ ഹിലാൽ താരം സാലിം അൽ ദൗസരി എന്നിവരാണ് ഇടം പിടിച്ചത്. വനിതകളുടെ പട്ടികയിൽ ചെൽസിക്ക് കളിക്കുന്ന ആസ്ട്രേലിയൻ താരം സാമന്ത കേർ, ഗ്വാങ്ചുവിന്റെ ചൈനീസ് താരം ഴാങ് ലിന്യാൻ, ബയേൺ മ്യൂണികിന്റെ ജപ്പാൻ താരം സാകി കുമഗായ് എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.