ബംഗളൂരു: മാർച്ച് 18ന് ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന്റെ കിരീടപ്പോര്. അതിന് ആദ്യം ടിക്കറ്റെടുക്കുന്നവരാരെന്ന് ഞായറാഴ്ച രാത്രി അറിയാം. ബംഗളൂരു-മുംബൈ സെമി ഫൈനലിന്റെ രണ്ടാം പാദം ഇന്ന് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കും. മുംബൈ വേദിയായ ആദ്യ പാദത്തിൽ സുനിൽ ഛേത്രിയുടെ ഒറ്റ ഗോളിൽ ജയം സ്വന്തമാക്കിയ ബംഗളൂരുവിനെ സംബന്ധിച്ച് ഫൈനലിൽ കടക്കാൻ സമനിലപോലും ധാരാളം.
സന്ദർശകരെ സംബന്ധിച്ച് കാര്യങ്ങൾ പന്തിയല്ല. ബംഗളൂരുവിന്റെ മുറ്റത്ത് രണ്ടുഗോൾ വ്യത്യാസത്തിലെങ്കിലും ജയിക്കേണ്ടതുണ്ട്.അപരാജിത കുതിപ്പുമായി ലീഗ് ഷീൽഡ് ജേതാക്കളായ ടീമാണ് മുംബൈ. അവസാന ഘട്ടത്തിലാണ് അവർക്ക് ആദ്യമായി കാലിടറുന്നത്, അതും ബംഗളൂരുവിനു മുന്നിൽ. പിന്നാലെ ഈസ്റ്റ് ബംഗാളിനോടും അടിയറവ് പറഞ്ഞു.
സെമി ഒന്നാം പാദത്തിൽ ബംഗളൂരു വീണ്ടും മുംബൈയെ ഞെട്ടിച്ചതോടെ തോൽവിയിൽ ഹാട്രിക്. രണ്ടു തവണയും ഛേത്രി സ്കോർ ചെയ്ത് മുന്നിൽനിന്ന് നയിച്ചു. ഒന്നാം പാദം തുടക്കം മുതൽ കളത്തിൽ ആധിപത്യം പുലർത്തിയിരുന്നു മുംബൈ. അവരുടെ മികച്ച ആക്രമണനിരക്കെതിരെ ക്ലീൻ ഷീറ്റ് നിലനിർത്താൻ സന്ദേശ് ജിങ്കാന്റെയും അലക്സാണ്ടർ ജോവാനോവിച്ചിന്റെയും നേതൃത്വത്തിൽ ബ്ലൂസിന്റെ പ്രതിരോധം ശക്തമായി നിന്നതോടെ ഗോൾ പിറന്നില്ല. കിട്ടിയ അവസരം ഛേത്രി നന്നായി വിനിയോഗിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.