ന്യൂഡൽഹി: പുതുവർഷത്തിൽ ആദ്യപോരിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് മാനംകാക്കാൻ ഇന്ന് വിജയം അനിവാര്യമാണ്. ആരാധകരടക്കം എതിർസ്വരമുയർത്തിയതോടെ ഒറ്റപ്പെട്ട മാനേജ്മെന്റ് ഫാൻസ് അഡ്വൈസറി ബോർഡ് രൂപവത്കരിച്ച് ടീമിന്റെ ശക്തിയായ ആരാധകരെ കൂടെനിർത്താനുള്ള ശ്രമത്തിലാണ്.
ഐ.എസ്.എല്ലിലെ നിർണായക മത്സരത്തിൽ പഞ്ചാബ് എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഡൽഹി നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 14 കളികളിൽ 14 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.
എട്ട് കളികളിലും തോറ്റു. 12 കളികളിൽ 18 പോയന്റുമായി പഞ്ചാബ് എട്ടാം സ്ഥാനത്താണ്. ലൂക്ക മജ്സണും എസക്വീൽ വിദാലും സസ്പെൻഷൻ കാരണം കളിക്കാതിരിക്കുന്നത് പഞ്ചാബിന്റെ മുൻനിരയെ ശോഷിപ്പിക്കും. നോവ സദോയിയിലാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.