മൂന്നടിച്ച് ഹാരി കെയ്ൻ; റെക്കോഡ്; മെയ്ൻസിനെ നിരപ്പാക്കി ബയേൺ

ബുണ്ടസ് ലിഗയിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ ഹാട്രിക് നേടിയ മത്സരത്തിൽ മെയ്ൻസിനെ ഒന്നിനെതിരെ എട്ടു ഗോളുകൾക്കാണ് ബയേൺ നിലംപരിശാക്കിയത്.

മത്സരത്തിന്‍റെ 13,45+7, 70 മിനിറ്റുകളിലായിരുന്നു ഇംഗ്ലീഷ് നായകന്‍റെ ഗോൾ. ഇതോടെ ബുണ്ടസ് ലിഗയിൽ അരങ്ങേറ്റ സീസണിൽ തന്നെ നാലു ഹാട്രിക്കുകൾ തികക്കുന്ന ആദ്യ താരമെന്ന റെക്കോഡ് കെയ്ൻ സ്വന്തമാക്കി. 25 ലീഗ് മത്സരങ്ങളിൽനിന്ന് താരത്തിന്‍റെ ഗോൾ നേട്ടം 30 ആയി. മത്സരത്തിൽ കെയ്ൻ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

ലിയോൺ ഗൊരെത്സ്ക (19, 90+2), തോമസ് മുള്ളർ (47ാം മിനിറ്റിൽ), ജമാൽ മൂസിയാല (61), സെർജ് നാബ്രി (66) എന്നിവരും ബയേണിനായി വലകുലുക്കി. നദീം അമിരി (31ാം മിനിറ്റിൽ) മെയ്ൻസിനായി ആശ്വാസ ഗോൾ നേടി. ജയത്തോടെ ലീഗ് കിരീടപോരിൽ മുന്നിലുള്ള ബയെർ ലെവർകൂസനുമായുള്ള പോയന്‍റ് വ്യത്യാസം ബയേൺ ഏഴാക്കി കുറച്ചു.

Tags:    
News Summary - Bundesliga: Bayern Munich beat Mainz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.