കാഠ്മണ്ഡു: നേപ്പാളിനെതിരായ രണ്ടാം സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യക്ക് ജയം. 2-1നാണ് ഇഗോർ സ്റ്റിമാക്കിെൻറ ടീം ജയം കണ്ടത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു മൂന്നു ഗോളുകളുടെയും പിറവി. ഇന്ത്യയെ, പകരക്കാരനായി ഇറങ്ങിയ ഫാറുഖ് ചൗധരി 62ാം മിനിറ്റിൽ മുന്നിലെത്തിച്ചപ്പോൾ 80ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ലീഡുയർത്തി. കളി തീരാൻ മൂന്നു മിനിറ്റ് ശേഷിക്കേ തേജ് തമാങ് ആണ് നേപ്പാളിെൻറ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ബിപിൻ സിങ്ങിന് പകരമിറങ്ങിയ ഉടനെയാണ് ചൗധരി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. ഡിഫൻറർ ചിൻഗ്ലൻസനയുടെ ക്രോസിലായിരുന്നു മാർക്ക് ചെയ്യപ്പെടാതെ നിന്ന ചൗധരിയുടെ ഗോൾ. പ്രത്യാക്രമണത്തിൽനിന്ന് അനിരുദ്ധ് ഥാപ്പയുടെ പാസ് സ്വീകരിച്ചാണ് ചേത്രി സ്കോർ ചെയ്തത്.
120ാം മത്സരത്തിൽ 75ാം അന്താരാഷ്ട്ര ഗോൾ നേടിയ ഛേത്രി ആഗോള ഗോൾവേട്ടക്കാരുടെ പട്ടികയിൽ ജപ്പാെൻറ കുനിഷിഗെ കമമോട്ടോക്കും കുവൈത്തിെൻറ ബഷാർ അബ്ദുല്ലക്കുമൊപ്പം പത്താം സ്ഥാനത്തേക്ക് കയറി. യു.എ.ഇയുടെ അലി മബ്കൂത്, അർജൻറീനയുടെ ലയണൽ മെസ്സി എന്നിവരാണ് 76 ഗോളുമായി തൊട്ടുമുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.