ബാലൺ ദ്യോർ പുരസ്കാരത്തെ വിമർശിച്ച് പോർച്ചുഗൽ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്രസീലിന്റെ വിനീഷ്യസിന് പുരസ്കാരം സമ്മാനിക്കാത്തത് നീതിയല്ലെന്നായിരുന്നു അഞ്ച് തവണ ബാല്യൺ ദ്യോർ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോയുടെ പ്രതികരണം. ഒക്ടോബറിൽ മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രിക്കാണ് ബാലൺ ദ്യോർ പുരസ്കാരം ലഭിച്ചത്. സിറ്റിക്ക് നാലാം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ റോഡ്രി മുഖ്യപങ്കുവഹിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ക്ലബ് ഫുട്ബാളിന് അപ്പുറത്തേക്ക് മികച്ച പ്രകടനം റോഡ്രി നടത്തിയിരുന്നു. 2024ലെ യൂറോ കപ്പിൽ സ്പെയിനിന്റെ തേരോട്ടത്തിന് ചുക്കാൻ പിടിച്ചത് റോഡ്രിയായിരുന്നു. ഫൈനലിൽ അവർ 2-1ന് ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു. മികച്ച പ്രകടനത്തിന് റോഡ്രിക്ക് പ്ലെയർ ഓഫ് ദ ടുർണമെന്റ് അവാർഡ് നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ബെസ്റ്റ് മിഡിൽ ഈസ്റ്റ് പ്ലെയർ അവാർഡ് വേദിയിലാണ് ബാലൺ ദ്യോർ പുരസ്കാരത്തെ ക്രിസ്റ്റ്യാനോ വിമർശിച്ചത്. തന്റെ അഭിപ്രായത്തിൽ വിനീഷ്യസിന് ബാലൺ ദ്യോർ പുരസ്കാരത്തിന് അർഹതയുണ്ട്. എല്ലാവരുടേയും മുന്നിൽ നിന്നാണ് ഞാനിത് പറയുന്നത്. അവർ പുരസ്കാരം നൽകിയത് റോഡ്രിക്കായിരുന്നു. റോഡ്രിയും പുരസ്കാരം അർഹിച്ചിരുന്നു. പക്ഷേ വിനീഷ്യസ് ചാമ്പ്യൻസ് ലീഗിൽ കിരീടം നേടുകയും ഫൈനലിൽ ഗോൾ നേടുകയും ചെയ്തിരുന്നു.
നേരത്തെ ബാലൺദ്യോർ പുരസ്കാര പ്രഖ്യാപനം നടന്ന് ഒരു മാസത്തിനകം വിനീഷ്യസ് ജൂനിയറിന് ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡ് ലഭിക്കുകയും ചെയ്തു. ദുബൈ ഗ്ലോബ് സോക്കർ അവാർഡിൽ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.