കൊടുങ്കാറ്റാവുമോ കാറ്റല?; ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ

കൊടുങ്കാറ്റാവുമോ കാറ്റല?; ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ

കൊച്ചി: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്​പെയിൻകാരനായ ഡേവിഡ് കാറ്റലയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്. സൂപ്പർ കപ്പിന് മുമ്പായി കാറ്റല ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. സൈപ്രസ് ക്ലബായ എ.​ഇ.കെ ലാർൻസയുടെ പരിശീലകനായിരുന്നു അദ്ദേഹം. ഒരു വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ അദ്ദേഹം കരാർ ഒപ്പിട്ടിരിക്കുന്നത്. 

സ്പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങളിൽ പന്തു തട്ടിയിട്ടുള്ള കറ്റാല, സെൻട്രൽ ഡിഫൻഡറായാണു കളിച്ചിരുന്നത്. സൈപ്രസ് ക്ലബ്ബുകളായ എഇകെ ലർനാക, അപ്പോളോൻ ലിമസോൺ, ക്രൊയേഷ്യൻ ലീഗിലെ എൻകെ ഇസ്ത്ര, സ്പാനിഷ് ക്ലബ് സിഇ സബദേൽ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

2007 ൽ സ്വീഡിഷ് ക്ലബ് വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക ജോലി തുടങ്ങിയ അദ്ദേഹം 2009ൽ സ്വീഡിഷ് ക്ലബ് എ.ഐ.കെയുടെ മുഖ്യ പരിശീലകനായി. എ.ഐ.കെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് കിരീടം ഉൾപ്പെടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കി. ഐ.എഫ്‌.കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്‌ക കപ്പ്. സ്വീഡൻ, ഗ്രീസ്, ചൈന, നോർവേ, യുഎസ്എ, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എ.ഐ.കെ, പാനിയോനിയോസ്, ഐ.എഫ്‌.കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാങ്, ബികെ ഹാകൻ, സാൻജോ എർത്ത് ക്വേക്സ് തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചു.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മികായേല്‍ സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. സഹ പരിശീലകരായ ബിയോണ്‍ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര എന്നിവരെയും പുറത്താക്കി. ഐഎസ്എലിലെ തുടര്‍തോല്‍വികളുടെ പശ്ചാത്തലത്തിലാണ് നടപടിയുണ്ടായത്. യൂത്ത് ടീം പരിശീലകന്‍ തോമക് തൂഷ്, ടി.ജി.പുരുഷോത്തമന്‍ എന്നിവര്‍ക്ക് ചുമതല നല്‍കി. എന്നാൽ, പരിശീലകരെ പുറത്താക്കിയിട്ടും ബ്ലാസ്റ്റേഴ്സിന് ശനിദശ മാറിയിരുന്നില്ല. പ്ലേ ഓഫിൽ കടക്കാതെ ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു.


Tags:    
News Summary - David Català new kerala blasters Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.