'മോഹൻബഗാനുള്ളിടത്ത്​ ഈസ്​റ്റ്​ ബംഗാൾ ഇല്ലാതിരിക്കുന്നതെങ്ങനെ'; ഐ.എസ്​.എല്ലിൽ ഇനി 11 ടീമുകൾ

കൊൽകത്ത: മോഹൻ ബഗാനും ഇൗസ്​റ്റ്​ ബംഗാളും തമ്മിലുള്ള 'ബംഗാൾ ഡെർബി' പോരാട്ടങ്ങൾ ഇന്ത്യൻ ഫുട്​ബാൾ ചരിത്രത്തിലെ ഐതിഹാസിക ഏടുകളാണ്​. നൂറുവർഷത്തെ ചരിത്രമുള്ള ക്ലബ്ബുകളാണ്​ ഇരുടീമുകളും. സ്വന്തം നാട്ടുകാരായ മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്​ കുടിയേറു​േമ്പാൾ ഇൗസ്​റ്റ്​ ബംഗാൾ വരാതിരിക്കുന്നതെങ്ങനെ?.

അന്തരീക്ഷത്തിലുണ്ടായിരുന്ന അഭ്യൂഹങ്ങൾ ശരിവെച്ച്​ ഞായറാഴ്​ചയാണ്​ ഈസ്​റ്റ്​ ബംഗാൾ ഐ.എസ്​.എലിൻെറ ഭാഗമായതായി ഔദ്യോഗികമായി അറിയിച്ചത്​. ഐ.എസ്​.എൽ സംഘാടകരായ ഫുട്​ബാൾ സ്​പോർട്​സ്​ ഡെവലപ്​മെൻറ്​ ലിമിറ്റഡ്​ സ്ഥാപക ചെയർ പേഴ്​സൺ നിത അംബാനി ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ ഐ.എസ്​.എല്ലിൽ 11 ക്ലബ്ബുകളായി.

കേരള ബ്ലാസ്​റ്റേഴ്​സ്​, എ.ടി.കെ മോഹൻ ബഗാൻ, മുംബൈ സിറ്റി, ചെന്നൈയിൻ എഫ്​.സി, എഫ്​.സി ഗോവ, ബെംഗളൂരു എഫ്​.സി, ഹൈദരാബാദ്​ എഫ്​.സി, നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡ്​, ഒഡീഷ എഫ്​.സി, ജാംഷഡ്​പൂർ എഫ്​.സി എന്നിവരാണ്​ മറ്റുടീമുകൾ.

ഇന്ത്യൻ സൂപ്പർ ലീഗി​െൻറ ഏഴാം സീസണിന്​ ഗോവയിൽ നവംബറിലാണ്​ പന്തുരുളുക. ഫ​ട്ടോർഡയിലെ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയം, ബാംബോലിമിലെ ​ജി.എം.സി അത്​ലറ്റിക്​ സ്​റ്റേഡിയം, വാസ്​കോയിലെ തിലക്​ മൈതാൻ സ്​റ്റേഡിയം എന്നിവയാണ്​ മത്സരങ്ങൾക്ക്​ വേദിയാവുക. കോവിഡി​െൻറ പശ്ചാത്തലത്തിൽ കാണികൾക്ക്​ പ്രവേശനമുണ്ടാകില്ല.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.