ബ്യൂണസ് ഐറിസ്: തെക്കേ അമേരിക്കൻ ഗ്രൗണ്ടുകളിൽ ആരവങ്ങളുയരുേമ്പാൾ കണ്ണിമ വെട്ടാതെ കാത്തിരിക്കുകയും തെരുവുകൾക്ക് ഉത്സവ ലഹരി പകരുകയും ചെയ്യുന്ന കേരളത്തിലെ ആരാധകരെ പരിചയപ്പെടുത്തി അർജൈൻറൻ മാധ്യമമായ 'എൽ ഡെസ്റ്റെയ്പ്'. മാറക്കാനയിൽ അർജൻറീന കോപ്പ കിരീടമുയർത്തിയപ്പോൾ റൊസാരിയോയിലും ബ്യൂണസ് ഐറിസിലും കണ്ട ആഹ്ലാദം ബംഗ്ലദേശിലും ഇന്ത്യയിലും മുഴങ്ങിയെന്നും ഫീച്ചറിൽ പറയുന്നു.
കായിക ലേഖകനായ ഫെഡറികോ ലാമാസ് സ്പാനിഷ് ഭാഷയിലാണ് ഫീച്ചർ എഴുതിയിരിക്കുന്നത്. മലപ്പുറം വാഴക്കാട്ട് സ്ഥാപിച്ച ഫ്ലക്സിെൻറ വിഡിയോയും ചീനിക്കലിൽ സ്ഥാപിച്ച അർജൻറീന ആരാധകരുടെ ബസ്സ്റ്റാൻഡും ലേഖനത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടിട്ടുണ്ട്. അർജൻറീന ഫാൻസ് കേരളത്തിൽ ചെയ്യുന്ന സന്നദ്ധ-സേവന പ്രവർത്തനങ്ങളെയും ലേഖനം പരിചയപ്പെടുത്തുന്നു.
ക്രിക്കറ്റിെൻറ നാടായ ഇന്ത്യയിലെ കേരളത്തിെൻറ ഫുട്ബാൾ ആവേശത്തെ കൗതുകത്തോടെയാണ് വാർത്ത വിശദീകരിക്കുന്നത്. കേരളത്തിന് പുറമേ ബംഗ്ലദേശിലെ ഫുട്ബാൾ ആരാധകരെക്കുറിച്ചും വാർത്തയിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.