വാർത്തസമ്മേളനത്തിനിടെ പാനീയം റൊണോൾഡോ എടുത്തു മാറ്റി; കൊക്ക കോളക്കുണ്ടായത്​ കോടികളുടെ നഷ്​ടം

ലണ്ടൻ: യുറോ കപ്പ്​ വാർത്തസമ്മേളനത്തിനിടെ പോർച്ചുഗൽ താരം ക്രിസ്​റ്റ്യാനോ റൊണോൾഡോ പാനീയം എടുത്തു മാറ്റിയതിന്​ പിന്നാലെ കോർപ്പറേറ്റ്​ ഭീമൻ കൊക്ക കോളക്കുണ്ടായത്​ കോടികളുടെ നഷ്​ടം. കമ്പനിയുടെ ഓഹരി വില 1.6 ശതമാനമാണ്​ ഇടിഞ്ഞത്​. കൊക്ക കോളയുടെ ആസ്​തി 342 ബില്യൺ ഡോളറിൽ നിന്ന്​ 338 ബില്യൺ ഡോളറായി കുറഞ്ഞു. നാല്​ ബില്യൺ ഡോളറി​െൻറ നഷ്​ടമാണ്​ കമ്പനിക്കുണ്ടായത്​.

കഴിഞ്ഞ ദിവസം യുറോ കപ്പ്​ വാർത്ത സമ്മേളനത്തിനായി എത്തിയ റൊണോൾഡോ ആദ്യം ചെയ്​തത്​ കൊക്ക കോള രണ്ട്​ കുപ്പിപാനീയം എടുത്തുമാറ്റുകയായിരുന്നു. മുന്നിൽ നിന്ന്​ ദൂരെ നിർത്തുക മാത്രമല്ല, കുപ്പിവെള്ളം എടുത്തുയർത്തി നീരസവും അമർഷവും ​സമം ചേർത്ത്​ ചുറ്റുംനിന്നവർക്ക്​ ഉപദേശം നൽകാനും റോണോ മറന്നില്ല: ''വെള്ളമാണ്​ കുടിക്കേണ്ടത്​''. പാതി മറഞ്ഞാണെങ്കിലും ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ്​ കമ്പനിക്ക്​ തിരിച്ചടിയേറ്റത്​.

ഭക്ഷണ കാര്യത്തിൽ എന്നും കടുപ്പക്കാരനായ 36 കാരന്​ കോളകളോട്​ ഇഷ്​ടമി​ല്ലെന്ന നിലപാട്​ പരസ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തന്‍റെ മകൻ ഇതേ ഇഷ്​ടം പാലിക്കാത്തതിൽ മുമ്പ്​ റൊണാൾഡോ പരിഭവം പങ്കുവെച്ചിരുന്നു. ''മകൻ വലിയ ലോക ഫുട്​ബാളറാകുമോ എന്ന്​ കണ്ടറിയണം. പക്ഷേ, അവൻ കോള കുടിച്ചും ക്രിസ്​പുകൾ നുണഞ്ഞും നിൽക്കുന്നത്​ എന്നെ അസ്വസ്​ഥ​െപ്പടുത്തുന്നു''- എന്നായിരുന്നു അന്ന്​ പ്രതികരണം. തണുത്ത വെള്ളത്തിൽ മുങ്ങിനിവരാൻ ആവശ്യപ്പെട്ടാൽ അതുപോലും അവനിഷ്​ടമാകുന്നില്ലെന്നും പക്ഷേ, 10 വയസ്സുകാരനായതിനാൽ തത്​കാലം ക്ഷമിക്കാമെന്നും കൂട്ടത്തിൽ പറഞ്ഞിരുന്നു. ഹംഗറിക്കെതിരായ മത്സരത്തിന്​ മുന്നോടിയായിട്ടായിരുന്നു വാർത്ത സമ്മേളനം നടത്തിയത്​.

Tags:    
News Summary - Euro 2020: Coca Cola reportedly suffers heavy losses after Cristiano Ronaldo moving bottles incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.