ലണ്ടൻ: യൂറോ കപ്പിലെ മികച്ചവരിൽ മികച്ചവരെ ഉൾപ്പെടുത്തി ടൂർണമെന്‍റിന്‍റെ ടീമിനെ യുവേഫ പ്രഖ്യാപിച്ചു. യുേവഫ ടെക്നിക്കൽ ഒബ്സേർവർ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്. ടൂർണമെന്‍റിലെ ടോപ്സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടിയ പോർച്ചുഗലിന്‍റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലിടം പിടിച്ചില്ല. ചാമ്പ്യൻമാരായ ഇറ്റലിയുടെ അഞ്ചുതാരങ്ങൾ ഇടംപിടിച്ചപ്പോൾ റണ്ണേഴ്സ് അപ്പായ ഇംഗ്ലണ്ടിലെ മുന്നുതാരങ്ങൾ ടീമിലുണ്ട്്. ടൂർണമെന്‍റിന്‍റെ കണ്ടെത്തൽ എന്ന വിശേഷണമുള്ള 18കാരൻ പെട്രിയാണ് ടീമിലെ ഇളമുറക്കാരൻ. അഞ്ചുഗോളുമായി ടോപ്പ് സ്കോറർ പദവി പങ്കിടുന്ന ചെക് റിപ്പബ്ലിക്കിന്‍റെ പാട്രിക് ഷിക്കാണ് മറ്റൊരു ശ്രദ്ധേയ അസാന്നിധ്യം.
ടീം
ഗോൾകീപ്പർ -ജിയാൻലൂജി ഡൊനരുമ്മ
പ്രതിരോധം: കൈൽ വാൽക്കർ (ഇംഗ്ലണ്ട്)
ലിയനാർഡോ ബൊനൂച്ചി (ഇറ്റലി)
ഹാരി മഗ്വെയ്ർ (ഇംഗ്ലണ്ട്)
ലിയനാർഡോ സ്പിനസൊല (ഇറ്റലി)
മധ്യനിര
പിയർ എമിൽ ഹൊബെർഗ് (ഡെന്മാർക്ക്)
ജോർജീേഞ്യാ -(ഇറ്റലി)
പെട്രി (സ്പെയിൻ)
മുന്നേറ്റം
ഫെഡറികോ ചിയേസ (ഇറ്റലി)
റഹീം സ്റ്റെർലിങ് (ഇംഗ്ലണ്ട്)
റൊമേലു ലുക്കാക്കു (ബെൽജിയം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.