ബുഡാപെസ്റ്റ്: നെതർലൻഡ്സ് ടീം ഒരേ സമയം പ്രതീക്ഷയിലും സമ്മർദത്തിലുമാണ്. വമ്പൻ താരങ്ങളുടെ കൂടാരമായ മുൻകാല സംഘങ്ങളെ പോലെ പ്രതീക്ഷയുടെ ഭാരം ഫ്രാങ്ക് ഡിബോയറുടെ ടീമിന് മേലില്ല. അതിനാൽതന്നെ കളിയിൽ മുമ്പ് കാണാത്ത ഫ്രഷ്നെസ് ഉണ്ട്. അതേസമയം, നോക്കൗട്ട് റൗണ്ടിെൻറ സമ്മർദഘട്ടങ്ങളെ അതിജീവിക്കാനുള്ള പരിചയസമ്പത്ത് വേണ്ടത്രയില്ലാത്ത ടീം എന്ന വിശേഷണവുമുണ്ട്. കഴിഞ്ഞ രണ്ട് അന്താരാഷ്ട്ര ടൂർണമെൻറുകളിലും (2016 യൂറോ, 2018 ലോകകപ്പ്) യോഗ്യത നേടാനാവാതിരുന്ന ഡച്ചുസംഘത്തിന് അതിനാൽ തന്നെ ഇത്തവണത്തെ യൂറോ ഏറെ വിലപ്പെട്ടതാണ്.
താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽ ഇടംലഭിച്ച ടീം മൂന്നിൽ മൂന്നും ജയിച്ച് മുമ്പന്മാരായി ഏറ്റവും കൂടുതൽ ഗോളുകളും (8) നേടിയാണ് വരുന്നത്. എന്നാൽ, ലോകോത്തര ഡിഫൻഡർ വിർജിൻ വാൻഡൈകിെൻറ കുറവ് പ്രതിരോധത്തിൽ കാണാനുണ്ട്. എങ്കിലും മത്യാസ് ഡിലിറ്റും ഡാലി ബ്ലിൻഡും സ്റ്റെഫാൻ ഡിവ്രൈയും അടങ്ങുന്ന പ്രതിരോധം ഭേദപ്പെട്ടതാണ്. ടൂർണമെൻറിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ച ജാസ്പർ സില്ലിസന് പകരം മാർട്ടിൻ സ്റ്റെക്ലൻബർഗാണ് ഒന്നാം ഗോളി.
മധ്യനിരയാണ് ടീമിെൻറ ശക്തി. നായകനും ടീമിെൻറ ചാലകശക്തിയുമായ ജോർജീന്യോ വിനാൾഡമും ഫ്രാങ്കി ഡിയോങ്ങും ചേരുേമ്പാൾ എന്തും സാധ്യമാണ്. മുൻനിരയിൽ മെംഫിസ് ഡിപായിക്ക് പിന്തുണയുമായി വെർട്ട് വെർഗോസ്റ്റ്, ഡോണിൽ മാലൻ എന്നിവർക്കൊപ്പം വലതുവിങ്ങിലൂടെ കയറിയെത്തുന്ന ഡെൻസൽ ഡംഫ്രൈസ് കൂടിയാവുേമ്പാൾ ആക്രമണാത്മക ഫുട്ബാളിന് കുറവൊന്നുമുണ്ടാവില്ല.
ഓരോ ജയവുംസമനിലയും തോൽവിയുമായി ഡി ഗ്രൂപ്പിൽ മൂന്നാമതായാണ് ചെക് റിപ്പബ്ലിക് നോക്കൗട്ടിലെത്തിയത്. മികച്ച ടീം വർക്കോടെ പന്തുതട്ടുന്ന യാറോസ്ലാവ് സിൽഹവിയുടെ ടീമിെൻറ പ്രശ്നം ഗോളടിക്കാൻ വേണ്ടത്ര ആളില്ലെന്നതാണ്.
ഇതുവരെ നേടിയ മൂന്നു ഗോളുകളും പാട്രിക് ഷിക്കിെൻറ വകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാം യുനൈറ്റഡിന് കളിക്കുന്ന വ്ലാദിമിർ സൗഫൽ, തോമസ് സൗസക്, ജർമനിയിലെ ഹെർത്ത ബെർലിന്‍ പന്തുതട്ടുന്ന വ്ലാദിമിർ ദരീദ എന്നിവരിൽനിന്ന് ടീം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.