ലണ്ടൻ: പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർസിറ്റിയെ വീഴ്ത്തി ഹൊസെ മൗറീന്യോയുടെ ടോട്ടൻഹാം ഇംഗ്ലണ്ടിൽ ഒന്നാമത്. രണ്ട് സൂപ്പർകോച്ചുമാരുടെ പോരാട്ടത്തിൽ സിറ്റിയുടെ ഓൾറൗണ്ട് ആക്രമണത്തിന് മുന്നിൽ പ്രതിരോധകോട്ട പടുത്തുയർത്തിയാണ് ടോട്ടൻഹാം 2-0ത്തിന് ജയിച്ചത്. സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ 6-1 നും ടോട്ടൻ ഹാം തകർത്തിരുന്നു.
കളിയുടെ അഞ്ചാം മിനിറ്റിൽ ഹ്യൂങ് മിൻ സണും, രണ്ടാം പകുതിയിൽ അർജൻറീന താരം ജിയോവനി ലോ സെൽസോയും (65ാം മിനിറ്റ്) ആണ് ഗോളടിച്ചത്. ശനിയാഴ്ച ന്യൂകാസിലിനെ വീഴ്ത്തി ഒന്നാം സ്ഥാനത്തെത്തിയ ചെൽസിക്ക് ഏതാനും മണിക്കൂറുകൾ മാത്രമേ നമ്പർവണ്ണിൽ ഇരിക്കാൻ കഴിഞ്ഞുള്ളൂ.
സിറ്റിയെ വീഴ്ത്തിയതിനു പിന്നാലെ ടോട്ടൻഹാം (20 പോയൻറ്) ഒന്നിലെത്തി. മുൻ ചാമ്പ്യന്മാരായ സിറ്റി (12) 12ാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 1-0ത്തിന് വെസ്റ്റ്ബ്രോംവിചിനെ തോൽപിച്ചു. എവർട്ടൻ 3-2ന് ഫുൾഹാമിനെയും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.