വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ളം

ലോകത്തെ വരവേറ്റ് ഹമദ് വിമാനത്താവളം

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവള വിപുലീകരണം പൂർത്തിയാക്കി യാത്രക്കാർക്കായി തുറന്നുകൊടുത്തു. ഇൻഡോർ ട്രോപ്പിക്കൽ ഗാർഡനുൾപ്പെടെ വിമാനത്താവളത്തിലെ ശ്രദ്ധേയമായ പദ്ധതിയാണ് ഇത്. വിപുലീകരണം പൂർത്തിയായതോടെ പ്രതിവർഷം 58 ദശലക്ഷം യാത്രക്കാരായി വിമാനത്താവളശേഷി വർധിച്ചു.2023 തുടക്കത്തിൽ വിപുലീകരണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കും. അതോടെ വിമാനത്താവളശേഷി 75 ദശലക്ഷമായി വർധിക്കും. ഇതോടൊപ്പം നിലവിലുള്ള ടെർമിനലിൽ രണ്ട് കോൺകോഴ്സുകൾ കൂടി നിർമിക്കും.

ഖത്തറിലെ വിനോദസഞ്ചാര മേഖലയുടെ പുരോഗതിയുടെ കാര്യത്തിൽ, പ്രത്യേകിച്ചും ഫിഫ ലോകകപ്പ് കണക്കിലെടുത്തുള്ള ഈ വിപുലീകരണം വിമാനത്താവളത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാന ചുവടുവെപ്പാണെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ ദോഹയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ലോകത്തിലെ മുൻനിര വിമാനത്താവളത്തിന് യോജിച്ച ചാരുത, ശൈലി, സുസ്ഥിരത എന്നിവയെ നിർവചിക്കുമെന്ന വാഗ്ദാനമാണ് വർഷങ്ങളായി ഹമദ് രാജ്യാന്തര വിമാനത്താവളം നിറവേറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നാല് പാലം നിർമിക്കുമെന്നും കെട്ടിടത്തിന് കീഴിൽ ഒരു റെയിൽവേ സ്റ്റേഷൻ നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ മേ​ഖ​ല

സെൻട്രൽ കോൺകോഴ്സ്-തോട്ടം, റീട്ടെയിൽ ഫുഡ് ആൻഡ് ബീവറേജ് ഔട്ട്ലറ്റുകൾ-പൂന്തോട്ടം, ഒറിക്സ് ഗാർഡൻ ഹോട്ടലും നോർത്ത് പ്ലാസ ഹോട്ടലുകളും അൽ മർജാൻ ബിസിനസ് ലോഞ്ച്-പൂന്തോട്ടം, റിമോട്ട് ട്രാൻസ്ഫർ സൗകര്യം (ബാഗുകൾ സ്വയമേവ ട്രാക് ചെയ്യാനും വീണ്ടെടുക്കാനും വഴി തിരിച്ചുവിടാനും സാധിക്കും), വെർച്വൽ എയർ ട്രാഫിക് കൺട്രോൾ ടവർ, 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വെസ്റ്റേൺ ടാക്സിവേ സ്റ്റാൻഡ് വികസനം, വിക്ടർ ടാക്സിവേയിൽ അധികമായി പുതിയ 34 വെസ്റ്റേൺ എയർക്രാഫ്റ്റ് സ്റ്റാൻഡുകളും അഞ്ച് പുതിയ എയർക്രാഫ്റ്റ് സ്റ്റാൻഡുകളുമുണ്ടാകും.

വിമാനത്താവളത്തിലെ 140 എയർക്രാഫ്റ്റ് സ്റ്റാൻഡുകൾക്ക് പുറമേയാണിത്. അതോടൊപ്പം വെസ്റ്റേൺ, മിഡ്ഫീൽഡ് ഫ്യുവൽ ഫാമുകൾ, കാർഗോ ബ്രിഡ്ജിങ് എന്നിവയും വിമാനത്താവളത്തിലെ പ്രധാന സൗകര്യങ്ങളാണ്. വിമാനത്താവളത്തിന്റെ വിപുലീകരണത്തിൽ നൂതന രീതികളെ ആശ്രയിച്ചുള്ള മെച്ചപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്നും അതിഥികൾക്കായി രണ്ട് ഹോട്ടലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അൽ ബാക്കിർ ചൂണ്ടിക്കാട്ടി.

പുതുതായി വികസിപ്പിച്ച ടെർമിനലിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന 6000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഇൻഡോർ ട്രോപ്പിക്കൽ ഗാർഡനാണ് ഓർച്ചാർഡ്. ഹമദ് വിമാനത്താവളത്തിലെ സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമായ സുസ്ഥിര ജൈവ കുളം സവിശേഷതയാണ്. 575 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ജലസസ്യങ്ങൾ ഉള്ള ജലസംഭരണിയാണിത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വനാന്തരങ്ങളിൽ നിന്നുള്ള 25000ത്തിലധികം സസ്യങ്ങളും 300ലധികം മരങ്ങളും ഓർച്ചാർഡിൽ വളർത്തിയിട്ടുണ്ട്.

Tags:    
News Summary - Hamad airport welcomes the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.