റെക്കോഡിലേക്ക് ഹാരി കെയ്നിന്റെ ഗോൾ; ജ​യത്തോടെ ബയേൺ ഒന്നാമത്

ബെർലിൻ: അത്യുഗ്രൻ ഫോമിൽ കളിക്കുന്ന ഹാരി കെയ്നിന്റെ ഗോളിൽ ബുണ്ടസ് ലീഗയിൽ ജയിച്ചുകയറി ബയേൺ മ്യൂണിക്. എഫ്.സി കൊളോണിനെതിരായ മത്സരത്തിൽ 20ാം മിനിറ്റിലായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ ഗോൾ പിറന്നത്. എറിക് മാക്സിം ചൂപോ മോട്ടിങ്ങിന്റെ ഷോട്ട് തടഞ്ഞിട്ടപ്പോൾ പന്ത് നേരെയെത്തിയത് കെയ്നിന്റെ കാലിലേക്കായിരുന്നു. താരം പിഴവില്ലാതെ പന്ത് വലയിലെത്തിച്ചു. മത്സരത്തിൽ നിരവധി അവസരങ്ങൾ ബയേൺ തുറന്നെടുത്തെങ്കിലും ലിറോയ് സാനെ, ചൂപോ മോട്ടിങ്, കിങ്സ്‍ലി കോമാൻ എന്നിവർ അവസരം പാഴാക്കി.

ജയത്തോടെ ലീഗിൽ 32 പോയന്റുമായി ബയേൺ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. 12 മത്സരങ്ങളിൽ 32 പോയന്റാണ് ടീമിനുള്ളത്. ഒരു കളി കുറച്ചുകളിച്ച് 31 പോയന്റുള്ള ബയേർ ലെവർകുസൻ തൊട്ടുപിന്നിലുണ്ട്. വെർഡർ ബ്രമനെതിരായ ഇന്നത്തെ മത്സരം ജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാകും.

ബുണ്ടസ് ലീഗയിൽ 12 മത്സരങ്ങളിൽ 18ാം ഗോളാണ് ഹാരി കെയ്ൻ അടിച്ചത്. ഒറ്റ സീസണിൽ ലീഗിൽ ഇത്രയും ഗോൾ നേടുന്ന ആദ്യ ഇംഗ്ലീഷുകാരനെന്ന നേട്ടവും താരം സ്വന്തമാക്കി. 17 ഗോൾ വീതം നേടിയ ജേഡൻ സാഞ്ചോ, കെവിൻ കീഗൻ എന്നിവരെയാണ് പിന്നിലാക്കിയത്. ടോട്ടൻഹാമിൽനിന്ന് ബയേണിലെത്തിയ ശേഷം 17 മത്സരങ്ങളിൽ 22 ഗോളാണ് 30കാരൻ അടിച്ചുകൂട്ടിയത്. 

Tags:    
News Summary - Harry Kane's goal for the record; Bayern is first with the win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.