ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി ഫൈനലിന്‍റെ ആദ്യപാദ മത്സരത്തിൽ ഇന്‍റർ മിലാൻ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് എ.സി മിലാനെ വീഴ്ത്തിയത്. കളിയുടെ തുടക്കത്തിൽ തന്നെ നേടിയ രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇന്ററിന്‍റെ ജയം.
മത്സരത്തിന്‍റെ എട്ടാം മിനിറ്റിൽ തന്നെ എഡിൻ ജെക്കോ ഇന്ററിനെ മുന്നിലെത്തിച്ചു. ഇതിന്റെ ഞെട്ടൽ മാറും മുമ്പേ ഇന്‍റർ വീണ്ടും എ.സി മിലാന്റെ വല കുലുക്കി. 11ാം മിനിറ്റിൽ ഹെൻട്രിക് മിഖിതാര്യന്റെ വകയായിരുന്നു രണ്ടാം ഗോൾ. മത്സരത്തിൽ അപൂർവ റെക്കോഡും പിറന്നു. ഗോൾ നേടിയ എഡിൻ ജെക്കോക്ക് 37 വയസ്സും ഹെൻട്രിക് മിഖിതാര്യയന് 34 വയസ്സുമാണ് പ്രായം. 34 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള രണ്ടു താരങ്ങൾ ചാമ്പ്യൻസ് ലീഗിന്‍റെ ചരിത്രത്തിൽ ഒരു നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടുന്നത് ആദ്യമാണ്.
മൂന്ന് തവണ ചാമ്പ്യന്മാരായ ഇന്റർ മിലാൻ 13 വർഷം മുമ്പാണ് അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയത്. രണ്ടാംപാദ മത്സരം ഈമാസം 17ന് മിലാനിലെ സാൻ സിറോ സ്റ്റോഡിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.