i league

കോവിഡ് ഭീതിയകലുന്നു; ഐ ലീഗ് മാർച്ചിൽ പുനരാരംഭിക്കും

കെൽക്കത്ത: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഐ ലീഗ് ഫുട്ബാള്‍ ടൂർണമെന്റ് രണ്ട് മാസത്തിന് ശേഷം പുനരാരംഭിക്കുന്നു. മാര്‍ച്ച് മൂന്നിന് ലീഗ് തുടങ്ങുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) അറിയിച്ചു. മത്സരത്തിന്റെ മുന്നോടിയായി ബയോബബിൾ ഈ മാസം 20ന് ആരംഭിക്കും.

കൊൽക്കത്തയിലെ മോഹന്‍ ബഗാന്‍ ഗ്രൗണ്ട്, കല്യാണി സ്റ്റേഡിയം, നൈഹാതി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ അര​ങ്ങേറുക. ബയോബബിളിൽ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം മൂന്ന് ആർ.ടി.പി.സി.ആര്‍ പരിശോധനകള്‍ നെഗറ്റീവായാൽ മാത്രമാകും കളിക്കാരെ പരിശീലനം തുടങ്ങാൻ അനുവദിക്കുക.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുക. കോവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി മൂന്നിനാണ് ടൂർണമെന്റ് മാറ്റിവെച്ചത്. ടീമുകളുടെ ബയോ ബബിളിൽ 50ലേറെ താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയായാണ് ലീഗ് നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്.

ആറ് മത്സരങ്ങള്‍ മാത്രമാണ് സീസണില്‍ ഇതുവരെ നടന്നത്. 13 ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന നിലയിലെ മത്സരക്രമത്തിൽ മാറ്റമില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗോകുലം കേരള-ചര്‍ച്ചില്‍ ബ്രദേഴ്സ് മത്സരമാണ് അവസാനം നടന്നത്. ഗോകുലം, പഞ്ചാബ് എഫ്.സി, നെരോക എഫ്.സി, റിയൽ കശ്മീർ എഫ്.സി, മുഹമ്മദൻ സ്​േപാർട്ടിങ് ഉൾപ്പെടെ എന്നീ ടീമുകള്‍ക്ക് മൂന്ന് പോയിന്‍റ് വീതമാണുള്ളത്. ഗോൾ വ്യത്യാസത്തിൽ പഞ്ചാബാണ് ഒന്നാമത്. 

Tags:    
News Summary - I League 2021-22 to restart from March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.