തിമ്പു(ഭൂട്ടാൻ): സാഫ് അണ്ടർ 16 ചാമ്പ്യൻഷിപ് കിരീടം സ്വന്തമാക്കി ഇന്ത്യ. കലാശക്കളിയിൽ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് കീഴടക്കിയാണ് ഇന്ത്യൻ യുവനിര കിരീടത്തിൽ മുത്തമിട്ടത്.
മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി ഇന്ത്യ മുന്നേറ്റം ആരംഭിച്ചു. ലെവിസ് സാങ്മിൻലുൻ നൽകിയ മനോഹരമായ ത്രൂ ഭരത് ലൈരൻജാം ബംഗ്ലാദേശ് ഗോൾകീപ്പർ മുഹമ്മദ് നഹിദുൽ ഇസ്ലാമിന്റെ കാലുകൾക്കിടയിലൂടെ ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാം പകുതിയിൽ 74ാം മിനിറ്റിൽ ലെവിസ് സാങ്മിൻലുനാണ് ഇന്ത്യക്കായി രണ്ടാം ഗോൾ നേടിയത്. സാംസൺ അഹോങ്‌ഷാങ്‌ബാം നൽകിയ പാസിൽ ലെവിസ് സാങ്‌മിന്റെ ഒന്നാന്തരം ഇടങ്കാലൻ ഷോട്ട് ബംഗ്ലാദേശ് വലയിൽ തുളച്ചുകയറുകയായിരുന്നു.
മുൻ കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ഇന്ത്യൻ അണ്ടർ 16 പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂർണമെന്റായിരുന്നു ഇത്. ടൂർണമന്റെിൽ ഒരു ഗോൾ പോലും വഴങ്ങാതെ 12 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.