ന്യൂഡൽഹി: ഏഷ്യൻ കപ് യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഫിഫ റാങ്കിങ്ങ് മെച്ചപ്പെടുത്തി ഇന്ത്യ. രണ്ടു പദവികൾ മുകളിലോട്ടു കയറി 104ലാണ് ടീം. നിർണായക മത്സരത്തിൽ കോസ്റ്ററീക്കയോട് തോറ്റ് ലോകകപ്പിൽനിന്ന് പുറത്തായ ന്യൂസിലൻഡാണ് തൊട്ടു മുകളിൽ.
അതേസമയം, ഏഷ്യൻ റാങ്കിങ്ങിൽ ഇന്ത്യക്ക് 19 തന്നെയാണ് സ്ഥാനം. ഇറാനാണ് ഏഷ്യയിൽ ഒന്നാമത്. ലോക റാങ്കിങ്ങിൽ 23ാമതും. ബ്രസീൽതന്നെയാണ് ലോക ഒന്നാം നമ്പർ. ഇതുവരെയും ആ പദവി അലങ്കരിച്ച ബെൽജിയത്തെ രണ്ടാം സ്ഥാനത്തേക്കു തള്ളിയാണ് സാംബ ടീമിന്റെ ഒന്നാം നമ്പർ പദവി.
അർജന്റീന മൂന്നാം സ്ഥാനത്തും ഫ്രാൻസ് നാലാമതുമാണ്. സുനിൽ ഛേത്രി നയിച്ച ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതക്കായുള്ള മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ് ഡി ചാമ്പ്യന്മാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.