ഡൽഹി: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബാളിനുള്ള 27 അംഗ ഇന്ത്യന്‍ ടീമിൽ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കുരുണിയനും ഇടം നേടി. കേരള ബ്ലാസ്റ്റേഴ്സില്‍നിന്ന് സഹലിനു പുറമെ ജീക്സണ് സിങ്ങും ടീമിലുണ്ട്. ജൂണ്‍ ഒമ്പതിനാണ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് തുടക്കമാകുന്നത്. 18നാണ് ഫൈനല്‍. ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ മംഗോളിയയാണ് ആദ്യ മത്സരത്തില്‍ എതിരാളികള്‍. വിശാല്‍ കൈത്ത്, മന്‍വീര്‍ സിങ്, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, യാസിര്‍ മുഹമ്മദ്, റോഷന് സിങ് എന്നിവര്‍ പരിക്കുമൂലം സ്ക്വാഡിന് പുറത്തായി. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുശേഷം ജൂണ്‍ 21 മുതല്‍ ജൂലൈ നാലുവരെ ബംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ സാഫ് ചാമ്പ്യന്‍ഷിപ് നടക്കും.
ടീം- ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ദു, അമരീന്ദര്‍ സിങ്, ഫുര്‍ബ ലച്ചെന്പാ. പ്രതിരോധം: സുഭാശിഷ് ബോസ്, പ്രീതം കോട്ടാല്‍, സന്ദേശ് ജിങ്കാന്, അന്‍വര്‍ അലി, ആകാശ് മിശ്ര, മെഹ്ത്താബ് സിങ്, രാഹുല്‍ ബേക്കേ. മധ്യനിര: ലിസ്റ്റണ്‍ കൊളാക്കോ, ആഷിഖ് കുരുണിയന്, സുരേഷ് സിങ് വാങ്ജം, രോഹിത് കുമാര്‍, ഉദാന്ത സിങ്, അനിരുദ്ധ് ഥാപ്പ, മഹേഷ് സിങ്, നിഖില്‍ പൂജാരി, ജീക്സണ് സിങ്, സഹല്‍ അബ്ദുല്‍ സമദ്, ലാലങ്മാവിയ, ലാലിയന്‍സ്വാല ചാങ്തേ, റൗളില്‍ ബോര്‍ജസ്, നന്ദകുമാര്‍ ശേഖര്‍. മുന്നേറ്റനിര: സുനില്‍ ഛേത്രി, റഹീം അലി, ഇഷാന് പണ്ഡിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.