ഫിഫ റാങ്കിങ്ങിൽ കൂപ്പുകുത്തി ഇന്ത്യ, ഏഴുവർഷത്തിനിടെ ഏറ്റവും മോശം നില; അർജന്റീന ഒന്നാമത് തുടരുന്നു, ആദ്യ പത്തിൽ തിരിച്ചെത്തി ജർമനി

ഫിഫയുടെ ഏറ്റവും പുതിയ പുരുഷ ഫുട്ബാൾ റാങ്കിങ് പുറത്തുവിട്ടപ്പോൾ ജർമനിക്ക് നേട്ടം.  അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ജർമനി ആദ്യ പത്തിൽ തിരിച്ചെത്തി.

ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, ബ്രസീൽ എന്നീ ടീമുകളാണ് യഥാക്രമം രണ്ടു മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. പോർച്ചുഗലും നെതർലൻഡും ഓരോ സ്ഥാനം മെച്ചപ്പെടുത്തി യഥാക്രമം ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തും എത്തിയപ്പോൾ ബെൽജിയം രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി എട്ടാം സ്ഥാനത്തെത്തി. ഇറ്റലിയാണ് ഒമ്പതാം സ്ഥാനത്ത്.

അതേസമയം, ഇന്ത്യ ഏഴുവർഷത്തിനിടെ ഏറ്റവും മോശപ്പെട്ട നിലയിലേക്ക് കൂപ്പുകുത്തി. പുതിയ റാങ്കിങ്ങിൽ 127ാം സ്ഥാനത്താണ് ഇന്ത്യ. 129ാം സ്ഥാനത്തെത്തിയ 2017 ജനുവരിയിലാണ് ഇതിനേക്കാൾ താഴെ പോയത്. 2023 ജൂലൈയിൽ 99ാം സ്ഥാനത്തുണ്ടായിരുന്ന ടീം ഇന്ത്യയാണ് 127 ലെത്തിയത്.

ആദ്യ പത്തിൽ 

1. അർജൻ്റീന – 1867.25

2. ഫ്രാൻസ് – 1859.78

3. സ്പെയിൻ – 1853.27

4. ഇംഗ്ലണ്ട് – 1813.81

5. ബ്രസീൽ – 1775.85

6. പോർച്ചുഗൽ – 1761.27

7. നെതർലൻഡ്സ് – 1761.27

9. ഇറ്റലി - 1731.51

10. ജർമനി - 1703.79

Tags:    
News Summary - Indian Men's Football Team Falls to Lowest FIFA Ranking in Over Seven Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.