ലൂസെയ്ൻ: കളിക്കാരിൽ ചിലർ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് ബ്രസീൽ ആരോഗ്യ വിഭാഗം ലോകകപ്പ് യോഗ്യത റൗണ്ടിലെ ബ്രസീൽ-അർജൻറീന മത്സരം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഫിഫ. സംഭവത്തിൽ ദുഃഖമുണ്ടെന്നും മാച്ച് ഒഫീഷ്യലിെൻറ റിപ്പോർട്ട് വിശകലനം ചെയ്ത് അച്ചടക്ക സമിതി വേണ്ട നടപടിയെടുക്കുമെന്നും ഫിഫ അറിയിച്ചു.
ബ്രസീലിൽ മത്സരം തുടങ്ങിയ ഉടനെയാണ് നാല് അർജൻറീന താരങ്ങൾ വ്യാജ രേഖകൾ ചമച്ച് കോവിഡ് മാനദണ്ഡങ്ങൾ അട്ടിമറിച്ചതായി കാണിച്ച് ബ്രസീൽ ആരോഗ്യ വിഭാഗം മൈതാനത്തിറങ്ങി കളി തടസ്സപ്പെടുത്തിയത്. ഇതോടെ മത്സരം തുടരാനായില്ല.
നാലു താരങ്ങളെ കസ്റ്റഡിയിലെടുക്കുമെന്ന സൂചനകൾക്കിടെ ഇവരടങ്ങിയ അർജൻറീന ടീം അധികം വൈകാതെ നാട്ടിലേക്ക് വിമാനം കയറുകയായിരുന്നു. മത്സരം ഇനി എന്നു നടക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.