കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച സീസണിലെ നാലാമത്തെ ഹോം മത്സരത്തിനിറങ്ങുന്നു. മറുപുറത്ത് ശക്തരായ എഫ്.സി ഗോവയും. കഴിഞ്ഞ രണ്ടു ഹോം മത്സരങ്ങളിലും തോൽവിയറിഞ്ഞ ബ്ലാസ്റ്റേഴ്സിന്, സ്വന്തം തട്ടകത്തിൽ ശക്തി തെളിയിക്കാൻ ഞായറാഴ്ച വിജയം അനിവാര്യമാണ്. തുടർ തോൽവികളിൽനിന്ന് വിജയവഴിയിലേക്ക് തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇവാൻ വുകോ മനോവിച്ചും സംഘവും സ്വന്തം ആരാധകർക്കു മുന്നിൽ പന്തുതട്ടാനിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട തോൽപിച്ചത്. എന്നാൽ, ഞായറാഴ്ചത്തെ എതിരാളികൾ ചില്ലറക്കാരല്ല. സീസണിൽ ഗംഭീര തുടക്കം കിട്ടിയതിന്റെ കരുത്തിലാണ് ഗോവ കൊച്ചിയിലെത്തുന്നത്. കളിച്ച നാലു കളികളിൽ മൂന്നിലും ജയിച്ച് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ടീം. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായിരുന്നു സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വസ്, ഐകർ ഗൊരോക്സേന, എഡു ബേഡിയ തുടങ്ങിയ മികച്ച സംഘംതന്നെ ഗോവക്കുണ്ട്.
ശക്തരായ ഗോവയെ തളക്കണമെങ്കിൽ നോർത്ത് ഈസ്റ്റിനെതിരെ കാഴ്ചവെച്ച പ്രകടനത്തേക്കാൾ മികച്ചതുതന്നെ ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കണം. പ്രതിരോധം അല്പംകൂടി ബലപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.