മിലാന്‍: ലോകകപ്പ് േയാഗ്യത പോലും നേടാതെ കരിഞ്ഞുണങ്ങിയ ഇറ്റലിയെ നട്ടുനനച്ച് പച്ചപിടിപ്പിച്ചയാളാണ് റോബർട്ടോ മാൻസീനി എന്ന ഇറ്റലിക്കാരനായ പരിശീലകൻ. 2018 ൽ ഒന്നുമല്ലാത്ത ഒരു ടീമിന്‍റെ മാനേജറായി എത്തി ഇറ്റലിെയ പഴയ പ്രതാപത്തിലേക്ക് കൈപിടിച്ചുയർത്തിയയാൾ.
ആ വർഷം സെപ്റ്റംബറിൽ യുഫേവ നാഷൻസ് ലീഗിൽ പോർചുഗലിനോട് ഒരു ഗോളിന് തോറ്റ ഇറ്റലിയെ പിന്നീട് 37 മത്സരങ്ങളിൽ ഒരാൾക്കും തോൽപിക്കാനായിട്ടില്ല. അങ്ങനെ, ലോകഫുട്ബാളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽക്കാത്തവർ എന്ന റെക്കോർഡ് മാൻസീനിയും ഇറ്റലിയും സ്വന്തമാക്കി. യൂറോ കപ്പും നേടിയുള്ള ആ കുതിപ്പിന് ഒടുവിൽ സ്പെയ്നിന് മുന്നിൽ അവസാനമായിരിക്കുകയാണ്. യുവേഫ നാഷൻസ് ലീഗ് സെമിഫൈനലിൽ 2-1നായിരുന്നു അസൂറിപ്പടയുടെ തോൽവി.
Spain defeat Italy to reach the UEFA Nations League final! 🇪🇸 pic.twitter.com/POsNR6msmF
— B/R Football (@brfootball) October 6, 2021
യൂറോകപ്പിെൻറ സെമിഫൈനലിൽ ഏൽപിച്ച മുറിവിന് ഇറ്റലിയോട് സ്പെയിനിന്റെ പകരംവീട്ടൽ കൂടിയായിരുന്നു ഈ മത്സരം. യൂറോ കപ്പിന് പിന്നാലെ മറ്റൊരു കിരീടം കൂടിയെന്ന അസൂറികളുടെ സ്വപ്നം ഇല്ലാതാക്കി സ്പെയിൻ യുവേഫ നേഷന്‍സ് ലീഗ് ഫുട്ബാളിെൻറ ഫൈനലിൽ കടക്കുകയും ചെയ്തു. അപരാജിത റെക്കോഡുമായിറങ്ങിയ ഇറ്റലിയെ ഫെറാൻ ടോറസിെൻറ ഇരട്ട ഗോളുകളിലാണ് സ്പെയിൻ അടിവാരിയത്.
42'—Bonucci sent off
— B/R Football (@brfootball) October 6, 2021
45+2'—Italy 0-2 Spain
😬 pic.twitter.com/DWfuhsa7yy
കളിയുടെ 42ാം മിനിറ്റിൽ ക്യാപ്റ്റൻ ലിയനാർഡോ ബൊനൂചി മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡും വാങ്ങി ചുവപ്പണിഞ്ഞ് പുറത്തായതോടെ 10 കളിക്കാരുമായി മത്സരം തുടരേണ്ടിവന്നതാണ് ഇറ്റലിക്ക് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.