ന്യോൺ (സ്വിറ്റ്സർലൻഡ്): യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം റയൽ മഡ്രിഡിന്റെ സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമക്ക്. ചാമ്പ്യൻസ് ലീഗ് കിരീടമടക്കമുള്ള നേട്ടങ്ങൾക്ക് ചുക്കാൻപിടിച്ച കരീം ബെൻസേമ 2021-22 ചാമ്പ്യൻസ് ലീഗ് സീസണിൽ 12 മാച്ചുകളിലായി 15 ഗോളുകൾ നേടിയിരുന്നു.
അവസാന പട്ടികയിലുണ്ടായിരുന്ന, റയൽ മഡ്രിഡിൽ തന്നെയുള്ള തിബോ കോർടുവയെയും മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രുയിനെയും പിന്തള്ളിയാണ് ഈ ഫ്രഞ്ച് താരം പുരസ്കാരത്തിൽ മുത്തമിട്ടത്. ഒക്ടോബറിൽ പ്രഖ്യാപിക്കാനിരിക്കുന്ന ബാലൺ ഡി ഓർ പുരസ്കാരവും ബെൻസേമ കൈയടക്കുമെന്നാണ് ആരാധകർ കരുതുന്നത്. മികച്ച വനിതാ താരമായി ബാഴ്സലോണയുടെ സ്പാനിഷ് താരം അലിക്സിയ പ്യൂടെയാസിനെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.