ന്യൂഡല്‍ഹി: കിങ്സ് കപ്പ് ഫുട്ബാളിനുള്ള 23 അംഗ ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു. പരിശീലകന് ഇഗോര്‍ സ്റ്റിമാച് പുറത്തുവിട്ട പട്ടികയിൽ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പേരില്ല. പത്നി സോനം ഭട്ടാചാര്യ ഗർഭിണിയായതിനാലാണ് താരം അവധിയെടുക്കുന്നത്. മലയാളി താരങ്ങളായ ആഷിഖ് കുരുണിയന്, സഹല്‍ അബ്ദുൽ സമദ്, കെ.പി. രാഹുല്‍ എന്നിവര്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്. മന്‍വീര്‍ സിങ്, റഹീം അലി, രാഹുല്‍ എന്നിവരാകും മുന്നേറ്റ നിരയില്‍.
തായ്ലന്ഡിലെ ചിയാങ് മായില്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 10 വരെയാണ് മത്സരങ്ങൾ. ഫിഫ റാങ്കിങ് അനുസരിച്ച് ഇന്ത്യ, ഇറാഖ്, ലെബനന് ടീമുകളും ആതിഥേയരെന്ന നിലയില്‍ തായ്ലന്ഡും പങ്കെടുക്കും. ഏഴിന് ആദ്യ സെമിഫൈനലിൽ ഇന്ത്യ ഇറാഖിനെയും രണ്ടാം സെമിയില്‍ തായ്ലന്ഡ് ലെബനാനെയും നേരിടും.
ഇന്ത്യന്‍ ടീം: ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, ഗുര്‍മീത് സിങ്, പ്രതിരോധം ആശിഷ് റായ്, നിഖില്‍ പൂജാരി, സന്ദേശ് ജിങ്കാന്, അന്‍വര്‍ അലി, മെഹ്താബ് സിങ്, ലാല്‍ചുങ്നുംഗ, ആകാശ് മിശ്ര, സുഭാശിഷ് ബോസ്, മധ്യനിര- ജീക്സണ് സിങ്, സുരേഷ് സിങ് വാങ്ജാം, ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ്, സഹല്‍ അബ്ദുൽ സമദ്, അനിരുദ്ധ് ഥാപ്പ, രോഹിത് കുമാര്‍, ആഷിഖ് കുരുണിയന്, നെറോം മഹേഷ് സിങ്, ലാലിയന്‍സുവാല ചാങ്തെ, മുന്നേറ്റം: മന്‍വീര്‍ സിങ്, റഹീം അലി, കെ.പി. രാഹുല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.