മെസ്സിയോ ക്രിസ്റ്റ്യാനോയോ? മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പുതുമുഖം ആന്റണിയുടെ ഉത്തരം ഇതാണ്..

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പുതുമുഖം ആന്റണി ഫുട്ബാളിലെ ഭാവിവാഗ്ദാനമെന്ന് അറിയപ്പെടു​ന്ന കളിക്കാരനാണ്. ഡച്ചുക്ലബായ അയാക്സിൽനിന്നാണ് ഈ ബ്രസീലുകാരൻ മാഞ്ചസ്റ്ററിലേക്കെത്തിയത്. ലോക ഫടു്ബാളിലെ വമ്പൻ ക്ലബുകൾ പലതും നോട്ടമിട്ട 22കാരനെ 789 കോടി രൂപയുടെ കരാറിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തമാക്കിയത്.

ട്രാൻസ്ഫർ ജാലകം അടയ്ക്കാൻ രണ്ടു ദിവസം ശേഷിക്കേയാണ് ആന്റണി ഓൾഡ് ട്രാഫോർഡിലെത്തിയത്. വിങ്ങറുടെ പൊസിഷനിൽ നിറഞ്ഞുകളിക്കുന്ന യുവതാരത്തിന് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുന്നേറ്റ നിരയിൽ കൂട്ടുള്ളത് ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളി​ൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾ​ഡോയാണ്.


ക്രിസ്റ്റ്യാനോയാണോ ലയണൽ മെസ്സിയാണോ മികച്ച താരം എന്നത് ആധുനിക ഫുട്ബാളിലെ ചൂടേറിയ ചർച്ചയാണ്. മാഞ്ചസ്റ്ററിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായി മാറിയ ആന്റണിയുടെ ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള ഉത്തരം ക്ലബ് മാറ്റത്തി​ന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

അഭിമുഖം നടത്തുന്നയാൾ പല ചോദ്യങ്ങളും ചോദിക്കുന്നതിനിടക്ക് ക്രിസ്റ്റ്യാനോയുടെയും മെസ്സിയു​ടെയും ഫോട്ടോകൾ ഇരുകൈകളിലു​മെടുത്ത് ഇവരിൽ ആരാണ് മികച്ചയാൾ? എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇതിന് മെസ്സിയുടെ ഫോട്ടോക്ക് നേരെ കൈ ചൂണ്ടിയായിരുന്നു ആന്റണിയുടെ ഉത്തരം. എപ്പോഴാണ് വിഡിയോ എടുത്തതെന്ന് വ്യക്തമല്ല. എന്തായാലും, റൊണാൾഡോ ഈ വിഡിയോ കാണരുതേ എന്നാവും ഇപ്പോൾ ബ്രസീലുകാരന്റെ ചിന്തയെന്ന് ഇതിനു താഴെ പലരും കമന്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Lionel Messi or Cristiano Ronaldo? Antony answers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.