ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിെൻറ കഷ്ടകാലം തീരുന്നില്ല. സ്വന്തം തട്ടകമായ ആൻഫീൽഡിൽ തോറ്റ് തോറ്റ് ലിവർപൂൾ പുതുചരിത്രമെഴുതുന്നു. പ്രമോഷൻ കിട്ടിയെത്തിയ സ്കോട്ട് പാർക്കറുടെ ഫുൾഹാമിനോടാണ് യുർഗൻ ക്ലോപ്പിെൻറ ചെമ്പട 1-0ത്തിന് തോറ്റത്.
എന്നും അഭിമാനത്തോടെ പറയുന്ന സ്വന്തം തട്ടകമായ
ആൻഫീൽഡിൽ തുടർച്ചയായി നാലുമത്സരങ്ങളിൽ ലിവർപൂൾ തോൽവിയറിയുന്നത് 1923ന് ശേഷം ആദ്യമായാണെന്ന് അറിയുേമ്പാഴാണ് ലിവർപൂൾ പതനത്തിന്‍റെ ആഴമറിയുക.
എന്തായാലും കോച്ച് യുർഗൻ േക്ലാപ്പ് എതിരാളികളോട് ആത്മവിശ്വാസത്തോടെയും അഹങ്കാരത്തോടെയും പറയുന്ന 'വെൽക്കം ടു ആൻഫീൽഡ്' ഇനി പറയാനിടയില്ല. 28 കളികളിൽ നിന്നും 48 പോയൻറുമായി ഏഴാമതാണ് ലിവർപൂൾ. 2021ൽ കളത്തിലിറങ്ങിയ 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 3 വിജയം മാത്രമാണ് ലിവർപൂളിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.