Muhammed Salah

ബോൺമൗത്ത് ടെസ്റ്റ് പാസായി ലിവർപൂൾ

ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ആ​ഴ്സ​ന​ലു​മ​ട​ക്കം വ​മ്പ​ന്മാ​രെ ഞെ​ട്ടി​ച്ച് അ​പ്ര​തീ​ക്ഷി​ത കു​തി​പ്പു​തു​ട​ർ​ന്ന ബോ​ൺ​മൗ​ത്തി​നെ​യും കീ​ഴ​ട​ക്കി ലി​വ​ർ​പൂ​ൾ പ​ട​യോ​ട്ടം. പ്രി​മി​യ​ർ ലീ​ഗി​ൽ കി​രീ​ട​യാ​ത്ര എ​ന്നേ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ ടീം ​എ​തി​രാ​ളി​ക​ളു​ടെ ത​ട്ട​ക​ത്തി​ൽ മു​ഹ​മ്മ​ദ് സ​ലാ​ഹ് നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളി​ലാ​ണ് ജ​യം​പി​ടി​ച്ച​ത്.

11 ക​ളി​ക​ളി​ലെ തോ​ൽ​വി​യി​ല്ലാ കു​തി​പ്പ് തു​ട​രാ​നി​റ​ങ്ങി​യ ബോ​ൺ​മൗ​ത്ത് അ​വ​സ​ര​ങ്ങ​ളേ​റെ തു​റ​ന്ന ക​ളി​യി​ൽ പോ​സ്റ്റും ലി​വ​ർ​പൂ​ൾ ഗോ​ളി അ​ലി​സ​ണും വ​ന്മ​തി​ലാ​യി​നി​ന്ന​ത് ചെ​മ്പ​ട​യ്ക്ക് വി​ജ​യം എ​ളു​പ്പ​മാ​ക്കി. 23 ക​ളി​ക​ൾ പി​ന്നി​ട്ട ലി​വ​ർ​പൂ​ൾ ഇ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്ത് ഒ​മ്പ​ത് പോ​യ​ന്റ് ലീ​ഡു​മാ​യി ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ എ​വ​ർ​ട​ൺ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് ലെ​സ്റ്റ​റി​നെ​യും സ​താം​പ്ട​ൺ 2-1ന് ​ഇ​പ്സ്‍വി​ച്ചി​നെ​യും വു​ൾ​വ്സ് 2-0ന് ​ആ​സ്റ്റ​ൺ വി​ല്ല​യെ​യും കീ​ഴ​ട​ക്കി.

Tags:    
News Summary - Liverpool passed the Bournemouth test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.