രണ്ട് മത്സരം, എട്ട് ഗോളുകള്‍! മുന്‍ അയാക്‌സ് കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീ സീസണില്‍ തിളങ്ങുകയാണ്. പ്രീമിയര്‍ ലീഗിലെ കരുത്തരായ ലിവര്‍പൂളിനെ നാല് ഗോളുകള്‍ക്ക് തരിപ്പണമാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഓസ്‌ട്രേലിയയില്‍ മെല്‍ബണ്‍ എഫ് സിയെ 4-1നാണ് പരാജയപ്പെടുത്തിയത്.
മെല്‍ബണിനെതിരെ സ്‌കോട് മക്ടൊമിനെയ്, ആന്റണി മാര്‍ഷ്വല്‍, മാര്‍കസ് റാഷ്‌ഫോഡ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ആദ്യരണ്ട് പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തിരിച്ചറിഞ്ഞ ചിലതുണ്ട്. അതില്‍ ഏറ്റവും പ്രധാനം ക്യാപ്റ്റന്‍ ഹാരി മാഗ്വെറിന് ഈ ടീമിന് വേണ്ടി ഒന്നും ചെയ്യാനാകില്ല എന്നതാകും. ലിവര്‍പൂളിനെതിരെ പരിക്ക് കാരണം കളിക്കാതിരുന്ന മാഗ്വെറിനെ മെല്‍ബണിനെതിരെ കോച്ച് കളത്തിലിറക്കി. മത്സരത്തില്‍ വഴങ്ങിയ ഏക ഗോളിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ക്യാപ്റ്റന് ഒഴിഞ്ഞുമാറാനാകില്ല. മെല്‍ബണിന്റെ ഏഴാം നമ്പര്‍ താരത്തെ മാര്‍ക്ക് ചെയ്യുന്നതില്‍ മാഗ്വെര്‍ പരാജയപ്പെട്ടു. ക്യാപ്റ്റന്റെ ആം ബാന്‍ഡ് ടീമില്‍ നില്‍ക്കാനുള്ള ബുള്ളറ്റ് പ്രൂഫായി മാഗ്വെര്‍ കരുതുന്നത് അബദ്ധമാകും.
ബാങ്കോക്കില്‍ ലിവര്‍പൂളിനെതിരെ രണ്ടാം പകുതിയില്‍ ഇറങ്ങിയ ഡിഫന്‍ഡര്‍ എറിക് ബെയ്‌ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍, മെല്‍ബണില്‍ ക്യാപ്റ്റന്‍ മാഗ്വെറിന്റെ പകരക്കാരനായിറങ്ങിയ ബെയ്‌ലി കുറച്ചധികം പിഴവുകള്‍ വരുത്തിവെച്ചു. എന്നാല്‍, എഴുപത്തൊമ്പതാം മിനുട്ടില്‍ മാര്‍കസ് റഷ്‌ഫോര്‍ഡിന് ഗോളടിക്കാനുള്ള ത്രൂ ബോള്‍ നല്‍കി ബെയ്‌ലി ആശ്വാസം കണ്ടെത്തി. എന്നാല്‍, സ്ഥിരതക്കുറവ് എറിക് ബെയ്‌ലിക്ക് തിരിച്ചടിയാകും.
റൈറ്റ് ബാക്ക് ആരോണ്‍ വാന്‍ ബിസാകയെ മെല്‍ബണില്‍ കളിക്കാനിറക്കിയില്ല. മാഞ്ചസ്റ്റര്‍ പുതിയ റൈറ്റ് ബാക്കിനെ ടീമിലെത്തിക്കാനാണ് സാധ്യത. വാന്‍ ബിസാകയെ ഉടനെ വില്‍ക്കും.
ബ്രസീലിയന്‍ മുന്നേറ്റ താരം ഫ്രെഡ് ലിവര്‍പൂളിനെതിരെ സ്‌കോര്‍ ചെയ്തിരുന്നു. മെല്‍ബണിലും ഫ്രെഡ് മനോഹരമായ ഗോള്‍ നേടി. എന്നാല്‍, അസിസ്റ്റ് ചെയ്യേണ്ട പന്ത് ക്രോസ് ബാറിന് മുകളിലൂടെ അടിച്ചു കളഞ്ഞപ്പോള്‍ ഫ്രെഡ് കോച്ചിന്റെ നോട്ടപ്പുള്ളിയായി. ടീമിന് വേണ്ടി കളിക്കുന്നവരെ മതിയെന്ന് എറിക് ടെന്‍ ഹാഗ് വ്യക്തമാക്കിയ കാര്യമാണ്. അത് ഓര്‍മയില്ലെങ്കില്‍ ഫ്രെഡിനും പുതിയ ക്ലബ്ബ് അന്വേഷിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.