വാസ്കോ: 24ാം മിനിറ്റിൽ ഡിഫൻസീവ് മിഡ്ഫീൽഡർ യൂജിൻസൺ ലിങ്ദോ ചുവപ്പുകാർഡ് കണ്ട് പുറത്തായ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ തോൽവി മുന്നിൽ കണ്ടതായിരുന്നു. കളിയുടെ മുക്കാൽ പങ്കും പത്തുപേരുമായി കളിച്ചവർ തോൽക്കാതെ കളംവിട്ടതിനു പിന്നിൽ പ്രതിരോധത്തിൽ നെഞ്ചുവിരിച്ചുനിന്ന ഒരാളായിരുന്നു കാരണം. മലയാളി താരം മുഹമ്മദ് ഇർഷാദ്. ജാംഷഡ്പുരിനെതിരെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഹീറോയും ഈ മലപ്പുറത്തുകാരനായിരുന്നു.
മത്സരശേഷം ഈസ്റ്റ്ബംഗാളിെൻറ പരിശീലകനും ലിവർപൂളിെൻറ ഇതിഹാസതാരവുമായ റോബി ഫൗളർക്ക് വാനോളം പുകഴ്ത്താനുണ്ടായിരുന്നതും ഇർഷാദിെൻറ പ്രകടനത്തെ കുറിച്ചായിരുന്നു. 'പ്രതിരോധത്തിൽ ഇർഷാദ് മനോഹരമായി കളിച്ചു. പതിയെയാണ് തുടങ്ങിയതെങ്കിലും വൈകാതെ അവൻ കളം ഭരിച്ചു. ഏറ്റവും മനോഹരമായി തന്നെ പ്രതിരോധം കാത്തു. പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു അവെൻറ പ്രകടനം' -കോച്ച് വിലയിരുത്തുന്നു. ഗോകുലം കേരളക്കും മിനർവ പഞ്ചാബിനുമായി ഐ ലീഗുകളിൽ കളിച്ച ഇർഷാദ് ഈ സീസണിലാണ് ഈസ്റ്റ് ബംഗാളിലൂടെ ഐ.എസ്.എല്ലിൽ അരങ്ങേറുന്നത്. ആദ്യ മത്സരത്തിൽ ബെഞ്ചിലിരുന്ന താരം, പിന്നീട് മൂന്നു കളിയിലും െപ്ലയിങ് ഇലവനിൽ ഇടം പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.