കിവ്: യുവേഫ നാഷൻസ് ലീഗിൽ അട്ടിമറിയുടെ ദിനം. കരുത്തരായ സ്പെയിനിനെ യുക്രെയ്ൻ 1-0ത്തിന് വീഴ്ത്തിയപ്പോൾ, കൊളോണിൽ ജർമനിയെ സ്വിറ്റ്സർലൻഡ് 3-3ന് പിടിച്ചുകെട്ടി. ലീഗ് 'എ'യിലെ ഗ്രൂപ് നാലിലെ മത്സരങ്ങളിലായിരുന്നു അപ്രതീക്ഷിത ഫലങ്ങൾ. ആന്ദ്രെ ഷെവ്ചെേങ്കായുടെ ടീം ഇതുവരെ കണ്ടതിനേക്കാൾ കടുപ്പമായിരുന്നു.
കിവിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ആരവമുയർത്തിയ 17,000ത്തോളം കാണികളുടെ നടുവിൽ അവർ സ്പെയിനിനെ വിറപ്പിച്ചു. ആദ്യ പകുതിയിൽ ഏതു നിമിഷവും ഗോൾ എന്ന നിലയിലായിരുന്നു റോഡ്രിഗോ, അൻസു ഫാതി, സെർജിയോ റാമോസ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ ശ്രമങ്ങൾ. എന്നാൽ, എല്ലാത്തിനു മുന്നിൽ യുെക്രയ്ൻ ഗോളി ജോർജി ബുഷ്ചാൻ വൻമതിൽ തീർത്തതോടെ സ്പെയിൻ നിരാശരായി.
അതേസമയം, രണ്ടാം പകുതിയിലെ 76ാം മിനിറ്റിൽ ഉജ്വലമായൊരു കൗണ്ടർ അറ്റാക്ക് ഗോളാക്കി വിക്ടർ സിഗൻകോവ് യുക്രെയിന് ജയം സമ്മാനിച്ചു. യാർമലെേങ്കാ നീട്ടി നൽകിയ ക്രോസ് ബോക്സിന് പുറത്തുനിന്നും ലോങ്റേഞ്ചിലൂടെ വലയിലെത്തിച്ചാണ് ഡൈനാമോ കിവ് താരം സ്പെയിനിനെതിരെ യുക്രെയിനിെൻറ ചരിത്രത്തിലെ ആദ്യ ജയം സമ്മാനിച്ചത്.
ജർമൻ മണ്ണിലായിരുന്നു മറ്റൊരു അട്ടിമറി ഫലം. ലീഡ് പിടിച്ച സ്വിറ്റ്സർലൻഡിനെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറിയാണ് ജർമനി സമനില നേടിയത്. മരിയോ ഗവ്റനോവിച് (5), റിമോ ഫ്ര്യൂലർ (26) എന്നിവരുടെ ഗോളിലൂടെ സ്വിറ്റ്സർലൻഡ് ആദ്യം ഗോൾ നേടി.
തിമോ വെർണർ (28), ഹാവെർട്സ് (55) എന്നിവർ ജർമനിക്ക് ലൈഫ് നൽകിയെങ്കിലും 56ാം മിനിറ്റിൽ ഗവ്റനോവിചിെൻറ രണ്ടാം ഗോളിലൂടെ സ്വിറ്റ്സർലൻഡ് വീണ്ടും മുന്നിലെത്തി. ഒടുവിൽ സെർജി നാബ്രിയാണ് (60) ജർമനിക്ക് സമനില സമ്മാനിച്ചത്. ഗ്രൂപിൽ സ്പെയിൻ (7) തന്നെയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.